സ്വർണ തിളക്കത്തിൽ മൂവാറ്റുപുഴ പോലീസ് സംസ്ഥാന മീറ്റിൽ അഞ്ച് മെഡലുകളുമായി എ.എസ്.ഐ ഐസി മോൾ
സംസ്ഥാന പോലീസ് അത്‌ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റിൽ അഞ്ച് മെഡലുകൾ വാരിക്കൂട്ടി മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ടി.ജെ. ഐസി മോൾ. ഷട്ടിൽ ബാഡ്മിന്റണിലും അത്‌ലറ്റിക്സിലുമാണ് നേട്ടം
സംസ്ഥാന പോലീസ് അത്‌ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റിൽ തിളങ്ങി ടി.ജെ. ഐസി മോൾ; നേടിയത് അഞ്ച് മെഡലുകൾ
മൂവാറ്റുപുഴ: സംസ്ഥാന പോലീസ് അത്‌ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റിൽ അഞ്ച് മെഡലുകൾ സ്വന്തമാക്കി മികവറിയിച്ച് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എ.എസ്.ഐ) ടി.ജെ. ഐസി മോൾ. ബാഡ്മിന്റൺ, അത്‌ലറ്റിക്സ് വിഭാഗങ്ങളിലായി മൂന്ന് സ്വർണവും ഒരു വെള്ളിയുമടക്കമാണ് ഐസി മോൾ ചാമ്പ്യൻഷിപ്പിൽ മിന്നുന്ന വിജയം നേടിയത്.
പാലക്കാട് വെച്ച് നടന്ന ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ സിംഗിൾസ് വിഭാഗത്തിൽ രണ്ട് സ്വർണവും മിക്സഡ് ഡബിൾസിൽ ഒരു സ്വർണവും ഐസി മോൾ സ്വന്തമാക്കി. കൂടാതെ തിരുവനന്തപുരത്ത് നടന്ന അത്‌ലറ്റിക് മീറ്റിൽ ലോങ് ജമ്പിൽ സ്വർണവും ഷോട്ട്പുട്ടിൽ വെള്ളി മെഡലും കരസ്ഥമാക്കിയാണ് താരം മെഡൽ വേട്ട പൂർത്തിയാക്കിയത്.
പാലക്കുഴ സ്വദേശിനിയായ ഐസി മോൾ സർവീസിലും കായികരംഗത്തും ഒരുപോലെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കായികമേഖലയിൽ അപൂർവനേട്ടം കൈവരിച്ച ഐസി മോളെ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ അഭിനന്ദിച്ചു.
വൻ രാസലഹരി വേട്ട 25.36 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
സ്വർണ തിളക്കത്തിൽ മൂവാറ്റുപുഴ പോലീസ് സംസ്ഥാന മീറ്റിൽ അഞ്ച് മെഡലുകളുമായി എ.എസ്.ഐ ഐസി മോൾ
മൂവാറ്റുപുഴയിൽ എംഎൽഎയുടെ വീട്ടിൽ മോഷണം
ചിരിയുടെയും പ്രണയത്തിന്റെയും ദൃശ്യവിസ്മയം തേന്മാവിൻ കൊമ്പത്ത് 4K പതിപ്പിൽ ഒക്ടോബർ 1 ന് തിയേറ്ററുകളിലേക്ക്
എക്സൈസ് കൂടുതൽ ഹൈടെക് 41 പുതിയ വാഹനങ്ങളും പീപ്പിൾസ് ഐ ആപ്പും പുറത്തിറക്കി
മൂവാറ്റുപുഴ പോക്സോ കോടതിയിൽ ലോ ജേണലുകൾ ബൈൻഡ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു