ക്ഷീരമേഖലയെ തൊഴിലുറപ്പിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും മന്ത്രി സണ്ണി ജോസഫ്
ക്ഷീരകര്‍ഷകര്‍ നേരിടുന്ന കടുത്ത പ്രതിസന്ധികൾക്ക് പരിഹാരമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ (വി.ബി ജി റാം ജി) ക്ഷീരമേഖലയുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വൈദ്യുതി പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ്.
ക്ഷീരമേഖലയെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും: മന്ത്രി സണ്ണി ജോസഫ്
കണ്ണൂർ: ക്ഷീരകര്‍ഷകര്‍ നേരിടുന്ന വിവിധ വെല്ലുവിളികള്‍ക്ക് ആശ്വാസമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയായ വി.ബി-ജി റാം ജി പദ്ധതിയെ ക്ഷീരമേഖലയുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വൈദ്യുതി, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. എടക്കാട് ബ്ലോക്ക് ക്ഷീരസംഗമം മുണ്ടേരി ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ മുദ്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷീരകര്‍ഷകരും ക്ഷീരസംഘങ്ങളും നാടിന്റെ നട്ടെല്ലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാലിത്തീറ്റ, ഉത്പാദന ചെലവുകള്‍ എന്നിവയിലുണ്ടാകുന്ന വർധനവാണ് മേഖല നേരിടുന്ന പ്രധാന പ്രശ്നം. വി.ബി-ജി റാം ജി പദ്ധതിയിൽ ക്ഷീരകാര്‍ഷിക മേഖലയെ ഉൾപ്പെടുത്തിയാൽ ഉത്പാദന ചെലവ് കുറയ്ക്കാനും കർഷകർക്ക് കൂടുതൽ താങ്ങാവാനും സാധിക്കും. പുതിയ തലമുറയെ ആകര്‍ഷിക്കുന്ന തരത്തില്‍ ക്ഷീര മേഖലയെ മാറ്റിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച എളയാവൂർ ക്ഷീരസംഘത്തിനും, പ്രമുഖ ക്ഷീരകർഷകരായ കൊളച്ചേരി നാരായണൻ നമ്പൂതിരിപ്പാട്, പി. സരിത (വനിതാ കർഷക), പി. സജ്ലേഷ് (യുവകർഷകൻ) എന്നിവർക്കും മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു.
അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. രശ്മി പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, കർഷക പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ക്ഷീരവികസന വകുപ്പ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് ക്ഷീരസംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ തത്സമയ പാലുൽപ്പാദന പ്രദർശനവും സെമിനാറുകളും നടന്നു.
കുടിവെള്ളത്തിന് അഡ്മിനിസ്ട്രേറ്റീവ് ചാർജ് ഒഴിവാക്കണം ജില്ലാ വികസന സമിതി യോഗത്തിൽ പ്രമേയം
മത്സ്യഫെഡ് ഐസ് ആൻഡ് ഫ്രീസിംഗ് പ്ലാന്റിന്റെ നവീകരണം ആരംഭിച്ചു
ക്ഷീരമേഖലയെ തൊഴിലുറപ്പിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും മന്ത്രി സണ്ണി ജോസഫ്
യുവ സംരംഭകർക്ക് കൈത്താങ്ങായി സർക്കാർ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
തീവണ്ടി ഇറങ്ങിയത് 17 കിലോ കഞ്ചാവുമായി പയ്യന്നൂരിൽ ബംഗാൾ സ്വദേശി എക്സൈസ് വലയിൽ
ഇരുചക്രവാഹനം കവർന്ന കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ