ഫിലിം ക്രിട്ടിക്സ് അവാർഡിൽ തിളങ്ങി സമസ്താലോക ; ഷെറി ഗോവിന്ദനും നിർമ്മാതാക്കൾക്കും പുരസ്കാരം

കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ രണ്ട് പുരസ്കാരങ്ങൾ നേടി ഷെറി ഗോവിന്ദൻ സംവിധാനം ചെയ്ത സമസ്താലോക . ടി പത്മനാഭന്റെ കഥകളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഫിലിം ക്രിട്ടിക്സ് അവാർഡിൽ തിളങ്ങി സമസ്താലോക ; ഷെറി ഗോവിന്ദനും നിർമ്മാതാക്കൾക്കും പുരസ്കാരം
ഫിലിം ക്രിട്ടിക്സ് അവാർഡിൽ തിളങ്ങി 'സമസ്താലോക'; ഷെറി ഗോവിന്ദനും നിർമ്മാതാക്കൾക്കും പുരസ്കാരം.

ഫിലിം ക്രിട്ടിക്സ് അവാർഡിൽ തിളങ്ങി 'സമസ്താലോക'; ഷെറി ഗോവിന്ദനും നിർമ്മാതാക്കൾക്കും പുരസ്കാരം

​കൊച്ചി: കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നേട്ടം കൈവരിച്ച് 'സമസ്താലോക'. രണ്ട് പ്രധാന പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച സോദ്ദ്യേശ്യ ചിത്രത്തിന്റെ സംവിധാനത്തിന് ഷെറി ഗോവിന്ദനും, മികച്ച സോദ്ദ്യേശ്യ ചിത്രത്തിന്റെ നിർമ്മാണത്തിന് ജെഷീദ ഷാജി, രജിത് രഘു എന്നിവരും അവാർഡിന് അർഹരായി.

​പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭന്റെ കഥകളെ ആസ്പദമാക്കി ഷെറി ഗോവിന്ദൻ സംവിധാനം ചെയ്ത ഈ ചിത്രം നേരത്തെ ഐ.എഫ്.എഫ്.കെ (IFFK) യിൽ പ്രദർശിപ്പിച്ചപ്പോഴും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇർഷാദ്, കുക്കു പരമേശ്വരൻ, ഡോ. ബിജു എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഫുൾ മാർക്ക് സിനിമയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

​മാനുഷിക മൂല്യങ്ങൾക്കും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾക്കും മുൻഗണന നൽകുന്ന ചിത്രത്തിനുള്ള അംഗീകാരമായാണ് ക്രിട്ടിക്സ് അവാർഡ് ജൂറി 'സമസ്താലോക'യെ തിരഞ്ഞെടുത്തത്.