മാക്കേക്കടവ്–നേരേകടവ് പാലം ഓണത്തിന് തുറന്നുനൽകണം കെ. സി. വേണുഗോപാലും ഷാനിമോൾ ഉസ്മാനും

മാക്കേക്കടവ്–നേരേകടവ് പാലം ജനങ്ങൾക്കായി ഓണസമ്മാനമായി ഉദ്ഘാടനം ചെയ്യണമെന്ന് കെ. സി. വേണുഗോപാൽ എം.പി.യും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും ആവശ്യപ്പെട്ടു. നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.

മാക്കേക്കടവ്–നേരേകടവ് പാലം ഓണത്തിന് തുറന്നുനൽകണം കെ. സി. വേണുഗോപാലും ഷാനിമോൾ ഉസ്മാനും
തുറവൂർ - പമ്പാ പാതയുടെ ഭാഗമായി നിർമ്മിക്കുന്ന രണ്ടാമത്തെ പ്രധാന പാലമായ മാക്കേക്കടവ് – നേരേകടവ് പാലത്തിന്റെ നിർമ്മാണ പുരോഗതി നേരിട്ടുകണ്ട് വിലയിരുത്തിയ കെ. സി. വേണുഗോപാലും ഷാനിമോൾ ഉസ്മാനും
മാക്കേക്കടവ്–നേരേകടവ് പാലം ഓണത്തിന് തുറന്നുനൽകണം കെ. സി. വേണുഗോപാലും ഷാനിമോൾ ഉസ്മാനും

മാക്കേക്കടവ്–നേരേകടവ് പാലം ഓണസമ്മാനമായി ഉദ്ഘാടനം ചെയ്യണം: കെ. സി. വേണുഗോപാലും ഷാനിമോൾ ഉസ്മാനും

ആലപ്പുഴ: ജനങ്ങൾക്കുള്ള ഓണസമ്മാനമായി മാക്കേക്കടവ് – നേരേകടവ് പാലം ഓഗസ്റ്റിൽ തന്നെ ഉദ്ഘാടനം ചെയ്ത് തുറന്നുനൽകണമെന്ന് കെ. സി. വേണുഗോപാൽ എം.പി.യും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും ആവശ്യപ്പെട്ടു. തുറവൂർ - പമ്പാ പാതയുടെ ഭാഗമായി നിർമ്മിക്കുന്ന രണ്ടാമത്തെ പ്രധാന പാലമായ മാക്കേക്കടവ് – നേരേകടവ് പാലത്തിന്റെ നിർമ്മാണ പുരോഗതി നേരിട്ടുകണ്ട് വിലയിരുത്തിയ ശേഷം ചേർന്ന അവലോകന യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

​നിലവിൽ പാലത്തിന്റെ 80 ശതമാനത്തിലധികം നിർമ്മാണ പ്രവൃത്തികളും പൂർത്തിയായിക്കഴിഞ്ഞു. നേരേകടവ് ഭാഗത്തെ അപ്രോച്ച് റോഡിനോട് ചേർന്നുള്ള റീട്ടെയിനിംഗ് വാളിന്റെ (സംരക്ഷണ ഭിത്തി) നിർമ്മാണം ഇപ്പോൾ അവസാനഘട്ടത്തിലാണ്. ഇതോടൊപ്പം പാലത്തിലെ നടപ്പാതയുടെ ജോലികൾ 60 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ട്. വരും ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ പെയിന്റിംഗ്, ഇലക്ട്രിഫിക്കേഷൻ, ഉപരിതല ടാറിംഗ് ജോലികൾ അതിവേഗം പൂർത്തിയാക്കി ഓഗസ്റ്റ് 15-നകം നിർമ്മാണം പൂർണ്ണസജ്ജമാക്കാൻ കഴിയുമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.

​പാലം സന്ദർശനത്തിലും തുടർന്ന് നടന്ന അവലോകന യോഗത്തിലും വൈക്കം എം.എ.എ. കെ. ബിനിമോൻ, ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായർ, കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ എന്നിവർ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, പൊതുമരാമത്ത് (ബ്രിഡ്ജസ്) വിഭാഗം ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ജനപ്രതിനിധികൾക്കൊപ്പം ഉണ്ടായിരുന്നു. ഓണത്തിന് മുന്നോടിയായി പാലം തുറന്നു നൽകുന്നത് ആലപ്പുഴ-കോട്ടയം ജില്ലകൾ തമ്മിലുള്ള യാത്ര ക്ലേശത്തിന് വലിയ പരിഹാരമാകും