വിജയ് യേശുദാസിന്റെ ക്രിസ്മസ് ഗാനം ഈ രാത്രിയിൽ തരംഗമാകുന്നു
വിജയ് യേശുദാസിന്റെ ക്രിസ്മസ് ഗാനം ഈ രാത്രിയിൽ തരംഗമാകുന്നു യൂട്യൂബിൽ കാഴ്ചക്കാർ ലക്ഷങ്ങൾ
വിജയ് യേശുദാസിന്റെ ക്രിസ്മസ് ഗാനം ‘ഈ രാത്രിയിൽ’ തരംഗമാകുന്നു; യൂട്യൂബിൽ കാഴ്ചക്കാർ ലക്ഷങ്ങൾ
കൊച്ചി: മലയാളത്തിന്റെ പ്രിയ ഗായകൻ വിജയ് യേശുദാസ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്മസ് ആൽബം ‘ഈ രാത്രിയിൽ’ സംഗീത ലോകത്ത് തരംഗമാകുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കിയ ഗാനം ഇതിനോടകം 23-ഓളം അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിലായി ഒരു മില്യണിലധികം പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു.
മലയാളത്തിന്റെ പ്രിയ കവി രാജീവ് ആലുങ്കലിന്റെ വരികൾക്ക് യുവ സംഗീതജ്ഞൻ സൽജിൻ കളപ്പുരയാണ് ഈണം പകർന്നിരിക്കുന്നത്. പതിവ് ക്രിസ്മസ് ഗാനങ്ങളിൽ നിന്നും വ്യത്യസ്തമായ രചനാശൈലിയും ആധുനികമായ സംഗീത സംവിധാനവുമാണ് ഈ ഗാനത്തെ വേറിട്ടു നിർത്തുന്നത്. ബിജു പൗലോസിന്റെ ഓർക്കസ്ട്രേഷൻ ഗാനത്തിന് കൂടുതൽ മിഴിവേകുന്നു.
ഹോളിവുഡ് സാന്നിധ്യവും വിദേശ ചിത്രീകരണവും
വിജയ് യേശുദാസിനോടൊപ്പം ഹോളിവുഡ് ഒപ്പേറ സിങ്ങർ ബ്രിജിറ്റി ഹൂൾ ശബ്ദം നൽകിയിരിക്കുന്നു എന്നത് ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ച ആൽബം ഇതിനോടകം തന്നെ വിവിധ ആരാധനാലയങ്ങളിലെ ഗായകസംഘങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. വിജയ് യേശുദാസിന്റെ ‘വി കമ്പനി’ (V Company) വഴിയാണ് ഗാനം പുറത്തിറങ്ങിയത്.
കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര തുടങ്ങി പ്രമുഖർക്കൊപ്പം മുൻപ് പ്രവർത്തിച്ചിട്ടുള്ള സൽജിൻ കളപ്പുര ഈ ആൽബത്തിന്റെ വിജയത്തോടെ മലയാള സിനിമയിലേക്കും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

