ജിഎസ്ടി ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടി കോടനാട് രണ്ട് പേർ അറസ്റ്റിൽ
കോടനാട് ഐമുറിയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജിഎസ്ടി ഉദ്യോഗസ്ഥനെന്ന് വ്യാജേന പണം തട്ടിയ രണ്ട് പേർ പിടിയിലായി.
ജിഎസ്ടി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; കോടനാട് രണ്ട് പേർ പിടിയിൽ
കോടനാട്: ജിഎസ്ടി ഉദ്യോഗസ്ഥനാണെന്ന് വ്യാജേന ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് പേരെ കോടനാട് പോലീസ് അറസ്റ്റ് ചെയ്തു. കോടനാട് ചെട്ടിനട പുന്നക്കാകുടി വീട്ടിൽ അനൂപ് (41), കാഞ്ഞൂർ ജംഗ്ഷൻ റോഡിൽ ചിറ്റുപറമ്പിൽ വീട്ടിൽ ജിമ്മി (52) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ 25-ന് വൈകിട്ട് ഐമുറി ഭാഗത്തുള്ള ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലായിരുന്നു സംഭവം. ജിഎസ്ടി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ അനൂപ്, കടയുടമയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ വലിയ തുക ഫൈൻ അടപ്പിക്കുമെന്നായിരുന്നു ഭീഷണി. ഭയന്നുപോയ കടയുടമയിൽ നിന്നും ഇവർ ആയിരം രൂപ തട്ടിയെടുക്കുകയും ചെയ്തു.
സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇൻസ്പെക്ടർ എ.എസ്. സരിൻ, എസ്.ഐ. സി.എ. സാജു, എ.എസ്.ഐ.മാരായ പി.ജെ. സിജോ, മനോജ്, സി.പി.ഒ. നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
