ഐപിആർഎസ് കേരളാ ഐപി ഹബ്ബായി മൂവീ വേൾഡ് മീഡിയ
മലയാള സംഗീത സംവിധായകർക്കും ഗാനരചയിതാക്കൾക്കും റോയൽറ്റി ഉറപ്പാക്കാൻ ഐപിആർഎസ് കേരളാ ഐപി ഹബ്ബായി മൂവീ വേൾഡ് മീഡിയയെ തിരഞ്ഞെടുത്തു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക
മലയാള സംഗീത ലോകത്തിന് കൈത്താങ്ങായി മൂവീ വേൾഡ് മീഡിയ; കേരളത്തിലെ ആദ്യ ഐപി ഹബ്ബായി ചുമതലയേറ്റു
കൊച്ചി: ഇന്ത്യൻ പെർഫോമിംഗ് റൈറ്റ്സ് സൊസൈറ്റി (IPRS) തങ്ങളുടെ കേരളത്തിലെ ഔദ്യോഗിക 'ഐപി ഹബ്ബായി' (IP Hub) പ്രമുഖ മാധ്യമ സ്ഥാപനമായ മൂവീ വേൾഡ് മീഡിയയെ നിയമിച്ചു. എറണാകുളം ഗോകുലം കൺവെൻഷൻ സെൻ്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ഐപി ഹബ്ബ് അംഗീകാര പത്രം കൈമാറി.
സൊസൈറ്റി ഓഫ് ഇന്ത്യൻ മ്യൂസിക് കമ്പനി അസോസിയേഷൻ (SIMCA) സെക്രട്ടറി ശ്രീധർ സ്വാമിനാഥൻ, ഐപിആർഎസ് സൗത്ത് ഇന്ത്യ ഹെഡ് ബാലമുരളി തിരുമുരുഗൻ എന്നിവരിൽ നിന്നും മൂവീ വേൾഡ് മീഡിയ ചെയർമാൻ ഇർഷാദ് നസീം സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
എന്താണ് ഐപി ഹബ്ബ്?
മലയാളത്തിലെ ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, കോപ്പിറൈറ്റ് ഉടമകൾ എന്നിവർക്ക് അർഹമായ റോയൽറ്റി ഉറപ്പാക്കുക എന്നതാണ് ഈ ഹബ്ബിന്റെ പ്രധാന ലക്ഷ്യം. ഗാനമേളകൾ, റേഡിയോ, സ്റ്റേജ് പ്രോഗ്രാമുകൾ തുടങ്ങിയ പൊതുവേദികളിൽ ഗാനങ്ങൾ ഉപയോഗിക്കുമ്പോൾ ലഭിക്കേണ്ട വരുമാനത്തിന്റെ വിഹിതം ഇനി മുതൽ കൃത്യമായി കലാകാരന്മാരിലേക്ക് എത്തും.
ഐപിആർഎസ്സിൽ (IPRS) രജിസ്റ്റർ ചെയ്യുന്നതിലൂടെ മാത്രമേ ഈ ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ സാധിക്കൂ. ഇതിനായുള്ള രജിസ്ട്രേഷൻ നടപടികൾക്കും മറ്റ് സാങ്കേതിക സഹായങ്ങൾക്കുമായി കലാകാരന്മാർക്ക് മൂവീ വേൾഡ് മീഡിയയെ നേരിട്ട് സമീപിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 9846625151, 9846057093.

