ശങ്കർ പണിക്കർ സംവിധാനം ചെയ്യുന്ന എറിക് ആവേശമുണർത്തി ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി
നടൻ ശങ്കർ പണിക്കർ സംവിധാനം ചെയ്യുന്ന എറിക് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഗീതിക തിവാരി, ഹേമന്ത് മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം മാർച്ച് 6 ന് റിലീസ് ചെയ്യും. യു.കെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു സസ്പെൻസ് ത്രില്ലറാണ് ചിത്രം.
ശങ്കർ പണിക്കർ സംവിധാനം ചെയ്യുന്ന 'എറിക്'; ആവേശമുണർത്തി ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി
കൊച്ചി: പ്രശസ്ത നടൻ ശങ്കർ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'എറിക്' (Eric) സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. തെന്നിന്ത്യൻ താരം ഗീതിക തിവാരി നായികയാകുന്ന ചിത്രത്തിൽ ഹേമന്ത് മേനോൻ, പ്രേം പ്രവീൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ക്യു സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ഓഷ്യോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ശശി നായർ, ബെന്നി വാഴപ്പിള്ളിയിൽ, മധുസൂദനൻ മാവേലിക്കര, റാംജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പൂർണ്ണമായും യു.കെയിൽ ചിത്രീകരിച്ച സിനിമ എന്ന പ്രത്യേകതയും 'എറിക്കി'നുണ്ട്. മനു കുരിശിങ്കൽ, കിരൺ പ്രതാപ്, രാംജി, ആഷ്, ആതിരാ രാജീവ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുരളി രാമന്റെ കഥയ്ക്ക് എം.കെ.ഐ സുകുമാരൻ, പ്രസാദ് എന്നിവർ ചേർന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.
ശ്രീജിത്ത് പാഞ്ചേനി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഹരീഷ് മേനോനാണ്. വിവേക് നായർ സംഗീതവും റോബിൻ ജോൺ ആക്ഷൻ രംഗങ്ങളും ഒരുക്കുന്നു. പാരറ്റ് മീഡിയ ഇവന്റ്സ് ത്രൂ എഫ് എം എന്റർടൈൻമെന്റ്സ് ചിത്രം മാർച്ച് ആറിന് തിയേറ്ററുകളിൽ എത്തിക്കും.
മറ്റ് അണിയറ പ്രവർത്തകർ:
പ്രൊഡക്ഷൻ കൺട്രോളർ: ബിജു കടവൂർ, കല: അനീഷ് ഗോപാൽ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂംസ്: ആരതി ഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രശാന്ത് ഭാസി, പി.ആർ.ഒ: എ.എസ് ദിനേശ്, മനു ശിവൻ

