​എറണാകുളം കെ.എസ്.ആർ.ടി.സിയിൽ ഇനി ഭക്ഷണമാലിന്യം വളമാകും ബയോ കമ്പോസ്റ്റർ യൂണിറ്റ് റെഡി

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലെ ഭക്ഷണമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് വളമാക്കുന്നതിനുള്ള ബയോ കമ്പോസ്റ്റർ ബിൻ പദ്ധതിക്ക് തുടക്കമായി. കൊച്ചി നഗരസഭയും ഹരിതകേരളം മിഷനും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

​എറണാകുളം കെ.എസ്.ആർ.ടി.സിയിൽ ഇനി ഭക്ഷണമാലിന്യം വളമാകും ബയോ കമ്പോസ്റ്റർ യൂണിറ്റ് റെഡി
എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലെ ഭക്ഷണമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് വളമാക്കുന്നതിനുള്ള 'ബയോ കമ്പോസ്റ്റർ ബിൻ' പദ്ധതിക്ക് തുടക്കമായി

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ഇനി ഭക്ഷണമാലിന്യം വളമാകും; ജൈവമാലിന്യ സംസ്കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലെ ഭക്ഷണമാലിന്യങ്ങൾ ഇനി മുതൽ ശാസ്ത്രീയമായി സംസ്കരിച്ച് വളമാക്കി മാറ്റും. കൊച്ചി നഗരസഭയും ഹരിതകേരളം മിഷനും സംയുക്തമായി, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOC) സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച 'ബയോ കമ്പോസ്റ്റർ ബിൻ' ജൈവമാലിന്യ സംസ്കരണ യൂണിറ്റിന്റെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിച്ചു.

​കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും പരിസരവും മാലിന്യമുക്തമാക്കുന്നതിനൊപ്പം, ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയിൽ പുനരുപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. യൂണിറ്റിന്റെ പ്രവർത്തനങ്ങൾ സുഗമവും ശാസ്ത്രീയവുമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്ക് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.

​ചടങ്ങിൽ കൊച്ചിൻ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലൻ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ കെ.പി. കൃഷ്ണകുമാർ, എ.ടി.ഒ എ. അജിത്, കെ.എസ്.ആർ.ടി.സി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒ.പി. അനൂപ്, ഹരിതകേരളം മിഷൻ ബ്ലോക്ക് കോഡിനേറ്റർമാരായ നിസ്സ നിഷാദ്, എ.എ. സുരേഷ് എന്നിവർ സംസാരിച്ചു.

​ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ ധന്യ റോണി, "മാലിന്യമുക്തം കെ.എസ്.ആർ.ടി.സി" സ്റ്റേറ്റ് കോർഡിനേറ്റർ ജാൻസി വർഗീസ്, കെ.എസ്.ആർ.ടി.സി ജനറൽ സി.ഐ ആന്റണി ജോസഫ്, ബി.ടി.സി കോർഡിനേറ്റർ അനീഷ്, വിവിധ യൂണിയൻ ഭാരവാഹികൾ, സെന്റ് തെരേസാസ് കോളേജ് എൻ.എസ്.എസ് ടീം അംഗങ്ങൾ, കെ.എസ്.ആർ.ടി.സി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു