എച്ച്.എം.ടി എൻ.എ.ഡി ഡിഫൻസ് റോഡ് നവീകരണം സമയബന്ധിതമായി പൂർത്തിയാക്കണം മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ

കളമശ്ശേരി എച്ച്.എം.ടി എൻ.എ.ഡി ഡിഫൻസ് റോഡ് നവീകരണ പ്രവൃത്തികൾ 2027 ഫെബ്രുവരി ഒന്നിന് ആരംഭിക്കാൻ മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. ഡി.പി.ആർ നവംബർ 27 നകം സമർപ്പിക്കും.

എച്ച്.എം.ടി എൻ.എ.ഡി ഡിഫൻസ് റോഡ് നവീകരണം സമയബന്ധിതമായി പൂർത്തിയാക്കണം മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ
കളമശ്ശേരി എച്ച്.എം.ടി – എൻ.എ.ഡി ഡിഫൻസ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മന്ത്രി വി ഇ അബ്ദുൽ ഗഫൂറിൻ്റെ നേതൃത്വത്തിൽ ജില്ലാ കളക്‌ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം
എച്ച്.എം.ടി എൻ.എ.ഡി ഡിഫൻസ് റോഡ് നവീകരണം സമയബന്ധിതമായി പൂർത്തിയാക്കണം മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ

കളമശ്ശേരി എച്ച്.എം.ടി - എൻ.എ.ഡി ഡിഫൻസ് റോഡ് നവീകരണം ഫെബ്രുവരി ഒന്നിന് ആരംഭിക്കണം: മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ

​കൊച്ചി: കളമശ്ശേരി എച്ച്.എം.ടി – എൻ.എ.ഡി ഡിഫൻസ് റോഡ് നവീകരണം സമയബന്ധിതമായി ആരംഭിക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ നിർദേശിച്ചു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും നവീകരണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനുമായി ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ആർ.ബി.ഡി.സി.കെ.എൽ (RBDCKL) മുഖേന നടപ്പിലാക്കുന്ന റോഡ് നവീകരണത്തിന്റെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) നവംബർ 27-നകം സമർപ്പിക്കണം. ഡിസംബർ മധ്യത്തോടെ സാങ്കേതികാനുമതി ലഭ്യമാക്കി 2027 ഫെബ്രുവരി ഒന്നിന് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനാണ് യോഗത്തിൽ തീരുമാനമായത്.

​ഗതാഗത നിയന്ത്രണത്തിന് സാധ്യത

റോഡിന്റെ അതീവ ശോച്യാവസ്ഥയിലുള്ള ഭാഗങ്ങളിൽ അടിയന്തരമായി താൽക്കാലിക അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ ബന്ധപ്പെട്ട ട്രാൻസ്പോർട്ട് ഏജൻസികൾക്ക് യോഗം കർശന നിർദേശം നൽകി. അടുത്ത ആഴ്ചയ്ക്കുള്ളിൽ അറ്റകുറ്റപ്പണികൾ തുടങ്ങിയില്ലെങ്കിൽ, ഇതുവഴിയുള്ള ഭാരമേറിയ ട്രെയിലറുകളുടെ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക വ്യക്തമാക്കി.

​ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കളമശ്ശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ, നഗരസഭ കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.