ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലധികം പട്ടയങ്ങൾ വിതരണം ചെയ്തുവെന്ന് മന്ത്രി എ.പി. അനിൽകുമാർ
സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ 5000 പട്ടയങ്ങൾക്ക് പകരം 11,000 പട്ടയങ്ങൾ വിതരണം ചെയ്തതായി റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. എറണാകുളം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും നടന്നു
100 ദിന കർമ്മപരിപാടി: ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലധികം പട്ടയങ്ങൾ വിതരണം ചെയ്തുവെന്ന് മന്ത്രി എ.പി. അനിൽകുമാർ; എറണാകുളം സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു
എറണാകുളം: സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ റവന്യൂ വകുപ്പ് പ്രഖ്യാപിച്ചിരുന്ന 5000 പട്ടയങ്ങൾക്ക് പകരം 100 ദിവസം കൊണ്ട് 11,000 പേർക്ക് പട്ടയം വിതരണം ചെയ്യാൻ സാധിച്ചുവെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. എറണാകുളത്ത് നിർമാണം പൂർത്തീകരിച്ച സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും പാരഡൈസ് നഗർ 24 മുറി കോളനി നിവാസികൾക്കുള്ള പട്ടയവിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ അധികാരത്തിൽ വരുമ്പോൾ രണ്ടര ലക്ഷത്തോളം അപേക്ഷകളാണ് ഉണ്ടായിരുന്നത്. 100 ദിവസം കൊണ്ട് 25,000 അപേക്ഷകൾ പരിഗണിക്കാൻ ലക്ഷ്യമിട്ട സ്ഥാനത്ത് 51,000 പരാതികൾ പരിഹരിക്കാൻ കഴിഞ്ഞു. പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് പട്ടയങ്ങൾ അതിവേഗം ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ തുടരുമെന്നും, ഒരു വർഷത്തിനുള്ളിൽ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട മുഴുവൻ പരാതികളും പരിഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
"സർക്കാർ ഓഫീസുകൾ സ്മാർട്ടാകുന്നതിന്റെ യഥാർത്ഥ ഗുണം ജനങ്ങൾക്കാണ് ലഭിക്കുന്നത്. എത്തുന്ന ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വില്ലേജുകളും സ്മാർട്ട് വില്ലേജുകളാക്കി മാറ്റുന്നത്. ഓഫീസുകളിലെത്തുന്ന ജനങ്ങളോട് മാന്യമായി പെരുമാറാനും ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകാനും ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം," മന്ത്രി കൂട്ടിച്ചേർത്തു.
റവന്യൂ ഉദ്യോഗസ്ഥരുടെ വാഹന അസൗകര്യം പരിഹരിക്കുന്നതിനായി കഴിഞ്ഞ മന്ത്രിസഭയിൽ 152 വാഹനങ്ങൾ അനുവദിച്ച കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, ജില്ലകളിലെ വിവിധ പ്രവർത്തനങ്ങൾക്കായി ഓരോ ജില്ലാ കളക്ടർക്കും ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്.
സർക്കാരിന്റെ നൂറു ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ എറണാകുളം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ചടങ്ങിൽ, പാരഡൈസ് നഗർ 24 മുറി കോളനിയിലെ 40 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണവും നടന്നു.
ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ മേയർ വി.കെ. മിനിമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആന്റണി പൈനുതറ, കൗൺസിലർമാരായ കെ.വി.പി. കൃഷ്ണകുമാർ, അഗസ്റ്റിൻ സെബാസ്റ്റ്യൻ, ആൽബർട്ട് അമ്പലത്തിങ്കൽ, കെ.എക്സ്. ഫ്രാൻസിസ്, അജിത് കുമാർ, ഡോ. ജലജ എസ്. ആചാര്യ, അരിസ്റ്റോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലധികം പട്ടയങ്ങൾ വിതരണം ചെയ്തുവെന്ന് മന്ത്രി എ.പി. അനിൽകുമാർ
ഓപ്പറേഷൻ തൂഫാൻ ആൾതാമസമില്ലാത്ത വീട്ടിൽ കഞ്ചാവ് ചെടികൾ, രാസലഹരിയുമായി 6 പേർ അറസ്റ്റിൽ
ഗോത്രജീവിതത്തിന്റെ പശ്ചാത്തലത്തിൽ സഖി സത്യ നായികയാകുന്ന അസ്ഥിക്കാരി
ഇഞ്ചോടിഞ്ച് പോരാട്ടം അവസാന നിമിഷം കിരീടം തൂക്കി മേൽപ്പാടം ചുണ്ടൻ പിറവത്ത് ആവേശക്കടൽ
മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിഹാർ വയോജന സംഗമം മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു
സ്ത്രീകൾ ഭരിക്കുന്ന ഗ്യാങ്സ്റ്റർ ലോകം കീർത്തി സുരേഷ് രാധിക ആപ്തെ കൂട്ടുകെട്ടിൽ അക്ക ടീസർ പുറത്ത്