അനശ്വര രാജൻ അബിഷൻ ജീവിന്ത് ചിത്രം വിത്ത് ലവ്
അനശ്വര രാജൻ ചിത്രം വിത്ത് ലവ് ഫെബ്രുവരി 6-ന് തിയേറ്ററുകളിലേക്ക്നായകനായി അബിഷൻ ജീവിന്ത്
അനശ്വര രാജൻ ചിത്രം 'വിത്ത് ലവ്' ഫെബ്രുവരി 6-ന് തിയേറ്ററുകളിലേക്ക്; നായകനായി അബിഷൻ ജീവിന്ത്
ചെന്നൈ: പ്രിയ നടി അനശ്വര രാജനും തമിഴ് സംവിധായകൻ അബിഷൻ ജീവിന്തും ഒന്നിക്കുന്ന പ്രണയ ചിത്രം 'വിത്ത് ലവ്' (With Love) 2026 ഫെബ്രുവരി 6-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. രജനീകാന്തിന്റെ മകൾ സൗന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസും എം.ആർ.പി എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പുതുവർഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പോസ്റ്ററിലൂടെയാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പ്രഖ്യാപിച്ചത്.
ബ്ലോക്ക്ബസ്റ്റർ ചിത്രം 'ടൂറിസ്റ്റ് ഫാമിലി'യുടെ സംവിധായകൻ അബിഷൻ ജീവിന്ത് ആദ്യമായി നായകനായി അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. 'ലവർ', 'ടൂറിസ്റ്റ് ഫാമിലി' എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായിരുന്ന മദൻ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. നസറത്ത് പാസിലിയൻ, മഗേഷ് രാജ് പാസിലിയൻ എന്നിവരാണ് മറ്റു നിർമ്മാതാക്കൾ.
യുവതലമുറയുടെ ജീവിതവും പ്രണയവും പ്രമേയമാക്കിയുള്ള ഒരു ഫീൽ ഗുഡ് റൊമാന്റിക് എന്റർടൈനറാണ് 'വിത്ത് ലവ്'. ചിത്രത്തിലെ 'അയ്യോ കാതലേ' എന്ന ഗാനവും ടൈറ്റിൽ ടീസറും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. ഹരിഷ് കുമാർ, കാവ്യ അനിൽ, സച്ചിൻ നാച്ചിയപ്പൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഷോൺ റോൾഡൻ സംഗീതവും ശ്രേയസ് കൃഷ്ണ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ട്രെയിലർ, ഓഡിയോ ലോഞ്ച് എന്നിവ ഉടൻ നടക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

