അരുൺ വിജയിയുടെ രെട്ട തല ഡിസംബർ 25-ന് റിലീസ്
അരുൺ വിജയിയുടെ രെട്ട തല ഡിസംബർ 25-ന് റിലീസ് ചെയ്യും .ചിത്രത്തിന്റെ ട്രെയിലർ ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം പുറത്തിറങ്ങും.
അരുൺ വിജയിയുടെ 'രെട്ട തല' ഡിസംബർ 25-ന് റിലീസ് ചെയ്യും; ട്രെയിലർ ഇന്ന്
കൊച്ചി: ആക്ഷൻ ഹീറോ അരുൺ വിജയിയെ നായകനാക്കി ക്രിസ് തിരുകുമാരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമായ 'രെട്ട തല' ഡിസംബർ 25-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം പുറത്തിറങ്ങും.
ഗംഭീര ആക്ഷൻ കഥാപാത്രങ്ങളിലൂടെ തമിഴിലും മലയാളത്തിലുമടക്കം നിരവധി പ്രേക്ഷകരുടെ ഹൃദയം കവർന്ന യുവനടനാണ് അരുൺ വിജയ്. അദ്ദേഹത്തിന്റെ പതിവ് ആക്ഷൻ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 'രെട്ട തല' എന്നും അണിയറപ്രവർത്തകർ പറയുന്നു.
ബോബി ബാലചന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ പ്രമുഖരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുള്ളത്.
അണിയറ പ്രവർത്തകർ:
സംവിധാനം: ക്രിസ് തിരുകുമാരൻ
നിർമ്മാണം: ബോബി ബാലചന്ദ്രൻ
ഡി.ഒ.പി: ടിജോ ടോമി
എഡിറ്റർ: ആന്റണി
ആർട്ട്: അരുൺശങ്കർ ദുരൈ
ആക്ഷൻ: പി.സി. സ്റ്റഡ്ൻസ്
ഗാനരചന: വിവേക, കാർത്തിക് നേത
വിതരണം: രാജശ്രീ ഫിലിംസ്
മറ്റുപ്രധാന അണിയറ പ്രവർത്തകർ: പ്രൊഡക്ഷൻ കൺട്രോൾ: മണികണ്ഠൻ, കോ-ഡയറക്ടർ: വി.ജെ. നെൽസൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്.ആർ. ലോകനാഥൻ, വസ്ത്രധാരണം: കിരുതിഖ ശേഖർ, കൊറിയോഗ്രാഫർ: ബോബി ആന്റിണി, സ്റ്റിൽസ്: മണിയൻ, ഡി ഐ: ശ്രീജിത്ത് സാരംഗ്, വിഎഫ്എക്സ് സൂപ്പർവൈസർ: എച്ച് മോണീഷ്, സൗണ്ട് ഡിസൈൻ & മിക്സ്: ടി. ഉദയകുമാർ, പബ്ലിസിറ്റി ഡിസൈൻസ്: പ്രാത്തൂൾ എൻ.ടി., സ്ട്രാറ്റജി മേധാവി: ഡോ. എം. മനോജ്. പി.ആർ.ഒ. പി.ആർ. സുമേരൻ.

