ദുൽഖർ സൽമാൻ ചിത്രം കാന്ത നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ഒന്നാമത്

ഒടിടി റിലീസിലും തരംഗമായി ദുൽഖർ സൽമാൻ ചിത്രം കാന്ത നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ഒന്നാമത്

ദുൽഖർ സൽമാൻ ചിത്രം  കാന്ത നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ഒന്നാമത്
ദുൽഖർ സൽമാൻ ചിത്രം കാന്ത

ഒടിടി റിലീസിലും തരംഗമായി ദുൽഖർ സൽമാൻ ചിത്രം 'കാന്ത'; നെറ്റ്ഫ്ലിക്സിൽ ഇന്ത്യയിൽ ഒന്നാമത്

​കൊച്ചി: യുവതാരം ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത 'കാന്ത' ഒടിടി റിലീസിലും വൻ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു. ഡിസംബർ 12-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രം നിലവിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് ട്രെൻഡിംഗ്.

​തിയേറ്ററുകളിൽ മികച്ച വിജയം നേടിയ 'കാന്ത', ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്ചവെച്ച ചിത്രം എന്ന നിലയിലാണ് വലിയ ചർച്ചാവിഷയമായി മാറിയത്. 1950-കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്ചാത്തലത്തിൽ കഥ പറയുന്ന പീരിയഡ് ഡ്രാമയായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 'നടിപ്പ് ചക്രവർത്തി' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി.കെ. മഹാദേവൻ എന്ന നടന്റെ വേഷമാണ് ചിത്രത്തിൽ ദുൽഖർ കൈകാര്യം ചെയ്തിരിക്കുന്നത്.

​ആദ്യ പകുതിയിൽ ക്ലാസിക് ഡ്രാമയായി സഞ്ചരിക്കുന്ന ചിത്രം, രണ്ടാം പകുതിയിൽ ഇൻവെസ്റ്റിഗേഷൻ പ്രാധാന്യമുള്ള ക്ലാസിക് ത്രില്ലർ ഫോർമാറ്റിലേക്ക് മാറുന്നു. ചിത്രത്തിന് ഡിജിറ്റൽ റിലീസിന് ശേഷവും വലിയ പ്രേക്ഷക പ്രശംസയാണ് ലോകമെമ്പാടുമുള്ള നിരൂപകരിൽ നിന്നും ലഭിക്കുന്നത്.

​ദുൽഖർ സൽമാൻ, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗുബതി എന്നിവരുടെ പ്രകടനങ്ങളും ചിത്രത്തിന്റെ മികച്ച മേക്കിങ്ങും ഏറെ കയ്യടി നേടി. രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

​ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് 'കാന്ത' നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. മലയാളത്തിൽ ഒരുപിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് തമിഴിൽ ഒരുക്കിയ 'കാന്ത'. കേരളത്തിൽ ചിത്രം തീയേറ്റർ റിലീസായി എത്തിച്ചതും വേഫറെർ ഫിലിംസ് ആണ്.

​തമിഴിൽ ഒരുക്കിയ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

​ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ഡാനി സാഞ്ചസ് ലോപ്പസ് (ഛായാഗ്രഹണം), ഝാനു ചന്റർ (സംഗീതം), ലെവെലിൻ ആന്റണി ഗോൺസാൽവേസ് (എഡിറ്റർ) എന്നിവർ പ്രവർത്തിച്ചു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്.