മിണ്ടിയും പറഞ്ഞും ടീസർ റിലീസായി
മിണ്ടിയും പറഞ്ഞും ടീസർ റിലീസായി ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലേക്ക്
മിണ്ടിയും പറഞ്ഞും' ടീസർ റിലീസായി; ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലേക്ക്
കൊച്ചി: യുവതാരങ്ങളായ ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ 'മിണ്ടിയും പറഞ്ഞും' ന്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. പക്കാ ഫീൽഗുഡ് ഫാമിലി എന്റർടെയ്‌നർ ആയിരിക്കും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ വരുന്ന ക്രിസ്മസ് ദിനങ്ങളിൽ തീയറ്ററുകളിൽ റിലീസിനെത്തും.
സനൽ - ലീന എന്നീ ദമ്പതികളുടെ വിവാഹത്തിന് മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും മനോഹരമായ പശ്ചാത്തലത്തിലാണ് 'മിണ്ടിയും പറഞ്ഞും' ഒരുക്കിയിരിക്കുന്നത്.
പ്രമുഖ സംവിധായകൻ സലീം അഹമ്മദ്, അലൻസ് മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്.
ഒരിടവേളയ്ക്ക് ശേഷം വിഖ്യാത ഛായാഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എഡിറ്റിംഗ് കിരൺ ദാസും, സംഗീതം സൂരജ് എസ്. കുറുപ്പുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അനീസ് നാടോടി കലാസംവിധാനവും, ഗായത്രി കിഷോർ വസ്ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു.
ജാഗ്വാർ സ്റ്റുഡിയോസാണ് 'മിണ്ടിയും പറഞ്ഞും' തിയേറ്ററുകളിലെത്തിക്കുന്നത്. വിതരണത്തിന്റെ ചുമതല ഷാനു പരപ്പനങ്ങാടിക്കാണ്
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
