ഉൾനാടൻ ഊരുകളിലേക്ക് ഇനി ഭക്ഷ്യധാന്യങ്ങൾ നേരിട്ടെത്തും സഞ്ചരിക്കുന്ന റേഷൻകട പദ്ധതിക്ക് ഇന്ന് തുടക്കം
ദേവികുളം താലൂക്കിലെ നെല്ലിപ്പെട്ടിക്കുടി, തീർഥമലക്കുടി ഊരുകളിലേക്ക് നേരിട്ട് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷൻകട പദ്ധതിക്ക് ഇന്ന് തുടക്കമാകും.
ഉൾനാടൻ ഗ്രാമങ്ങളിലേക്ക് നേരിട്ട് ഭക്ഷ്യധാന്യങ്ങൾ: 'സഞ്ചരിക്കുന്ന റേഷൻകട' പദ്ധതിക്ക് ഇന്ന് തുടക്കം
ഇടുക്കി: ദേവികുളം താലൂക്കിലെ മറയൂർ നെല്ലിപ്പെട്ടിക്കുടി, കാന്തല്ലൂർ തീർഥമലക്കുടി എന്നീ ഊരുകളിലേക്ക് നേരിട്ട് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്ന 'സഞ്ചരിക്കുന്ന റേഷൻകട' പദ്ധതിക്ക് ഇന്ന് (സെപ്റ്റംബർ 20) തുടക്കമാകും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് രണ്ടിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും. മറയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ ഗ്രൗണ്ടിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക.
എ.എഫ്. രാജ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ദേവികുളം സബ് കളക്ടർ വി.എം. ആര്യ, ജില്ലാ പഞ്ചായത്തംഗം ആർ. ഈശ്വരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോമോൻ തോമസ്, എസ്. ശിവരാജ്, വൈസ് പ്രസിഡന്റുമാരായ ദീപ അരുൾ ജ്യോതി, സത്യ രാജ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉഷ ഹെന്റി, കെ.പി. രാജൻ, പി.ജെ. ഭാഗ്യരാജ്, ജില്ലാ സപ്ലൈ ഓഫീസർ ബീന ഭദ്രൻ തുടങ്ങിയവർ സംബന്ധിക്കും.
ദുർഘടമായ പാതകളും യാത്രാസൗകര്യക്കുറവും കാരണം റേഷൻ കടകളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടിയിരുന്ന ഉൾനാടൻ ആദിവാസി ഊരുകളിലെ കുടുംബങ്ങൾക്ക് പദ്ധതി വലിയ ആശ്വാസമാകും.
രോഗികൾക്ക് ഇഷ്ടമുള്ള ചികിത്സാരീതി തിരഞ്ഞെടുക്കാൻ സൗകര്യമൊരുക്കും മന്ത്രി കെ. മുരളീധരൻ
റോഡപകട മരണങ്ങൾ കുറയ്ക്കാൻ കേരള റോഡ് സേഫ്റ്റി മിഷൻ പ്രഖ്യാപനം നവംബർ 15 ന്, ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി
50 ലിറ്റർ ബിയറും കഞ്ചാവുമായി പെരുമ്പാവൂരിൽ അസം സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ
ഊരമന സ്കൂളിന് 1 കോടിയുടെ ഓഡിറ്റോറിയം നിർമ്മാണോദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
പിറവം നഗരസഭയിൽ 9.28 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം
ജാമ്യത്തിലിറങ്ങി വീണ്ടും ഹൈവേ കവർച്ച കൊലക്കേസ് പ്രതി നിധിനെ കാപ്പ ചുമത്തി ജയിലിലടച്ചു 
