​തീവണ്ടി ഇറങ്ങിയത് 17 കിലോ കഞ്ചാവുമായി പയ്യന്നൂരിൽ ബംഗാൾ സ്വദേശി എക്സൈസ് വലയിൽ

പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിൽ 17 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ദശരത് മണ്ഡൽ എക്സൈസ് പിടിയിലായി. ഒഡീഷയിൽ നിന്നാണ് ഇയാൾ ലഹരിവസ്തുക്കൾ എത്തിച്ചത്.

​തീവണ്ടി ഇറങ്ങിയത് 17 കിലോ കഞ്ചാവുമായി പയ്യന്നൂരിൽ ബംഗാൾ സ്വദേശി എക്സൈസ് വലയിൽ
ഓപ്പറേഷൻ തണ്ടർ: പയ്യന്നൂരിൽ 17 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ

ഓപ്പറേഷൻ തണ്ടർ: പയ്യന്നൂരിൽ 17 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

​പയ്യന്നൂർ: റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ 17 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി എക്സൈസ് പിടിയിലായി. മുർഷിദാബാദ് സ്വദേശി ദശരത് മണ്ഡലാണ് പയ്യന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ. വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

​കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കെ. മുഹമ്മദ് ഹാരിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡീഷയിൽ നിന്ന് വൻതോതിൽ കഞ്ചാവുമായി പയ്യന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന പ്രതിയെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്.

​ഇയാൾക്കെതിരെ എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന മാഫിയാ കണ്ണികളിലെ പ്രധാനിയാണ് ദശരത് മണ്ഡലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിനുമുമ്പും ഒഡീഷയിൽ നിന്ന് ഇയാൾ സമാനരീതിയിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്.

​കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ്, പയ്യന്നൂർ എക്സൈസ് റേഞ്ച് ടീം, ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എന്നിവർ സംയുക്തമായാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫ്, പ്രിവന്റീവ് ഓഫീസർ കെ. മുഹമ്മദ് ഹാരിസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.പി. മധുസൂദനൻ, വി.കെ. വിനോദ്, ടി.വി. കമലാക്ഷൻ, പ്രിവന്റീവ് ഓഫീസർ വിനേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, വിവേക് വിജയൻ, പ്രകാശൻ എം, ശ്രേയ മുരളി, ആർ.പി.എഫ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.എം. ഷിജു, ഹെഡ് കോൺസ്റ്റബിൾ വി.വി. ശ്രീകാന്ത്, കോൺസ്റ്റബിൾ പ്രദീപ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

​പ്രതിയെ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കേസിന്റെ തുടരന്വേഷണവും മറ്റ് നിയമനടപടികളും വടകര നാർക്കോട്ടിക് കോടതിയിലാണ് നടക്കുക.