ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു
ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണം ടി.ജെ. വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു
ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്തു
കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള സംസ്ഥാനതല വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം നിർവഹിച്ചു. എറണാകുളം ബോട്ട് ജെട്ടിയിലെ ടി.കെ. രാമകൃഷ്ണൻ സ്മാരക സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ടി.ജെ. വിനോദ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ മക്കളുടെ മികച്ച വിദ്യാഭ്യാസത്തിനുമായി ബോർഡ് നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ ക്ഷേമനിധി ബോർഡിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ അടയാളമാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. സംസ്ഥാനമൊട്ടാകെയുള്ള 547 വിദ്യാർത്ഥികൾക്കായി 13,32,500 രൂപയുടെ സ്കോളർഷിപ്പുകളാണ് ഈ ഘട്ടത്തിൽ വിതരണം ചെയ്തത്.
കൊച്ചി മേയർ വി.കെ. മിനിമോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമബോർഡ് ചെയർമാൻ ടി.ബി. സുബൈർ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, ബോർഡ് മെമ്പർ ഹഫ്സൽ സുലൈമാൻ എന്നിവർ സംസാരിച്ചു.
പി.എസ്. മോഹനൻ, ബാബു കടമക്കുടി, നിധീഷ് ഇ.ഡി, ജോർജ്ജ് കോട്ടൂർ, ജെയിംസ് അധികാരം തുടങ്ങിയ ട്രേഡ് യൂണിയൻ നേതാക്കളും സംസ്ഥാന ഭാഗ്യക്കുറി ക്ഷേമ ഓഫീസർ ഡി.എസ്. മിത്ര, ജില്ലാ ഓഫീസർ സഞ്ജീവ് കെ. വിശ്വനാഥ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
