​മൂവാറ്റുപുഴ ഉണക്കപ്പ വളവിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് അപകടം ഈസ്റ്റ് മാറാടി സ്വദേശിക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ കൂത്താട്ടുകുളം എം.സി റോഡിൽ ഉണക്കപ്പ വളവിലുണ്ടായ അപകടത്തിൽ ഈസ്റ്റ് മാറാടി സ്വദേശി ബിനു എം. വർഗ്ഗീസ് മരിച്ചു.

​മൂവാറ്റുപുഴ ഉണക്കപ്പ വളവിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് അപകടം ഈസ്റ്റ് മാറാടി സ്വദേശിക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ - കൂത്താട്ടുകുളം എം.സി റോഡിൽ ഉണക്കപ്പ വളവിലുണ്ടായ അപകടത്തിൽ ഈസ്റ്റ് മാറാടി സ്വദേശി ബിനു എം. വർഗ്ഗീസ് മരിച്ചു.

​മൂവാറ്റുപുഴയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

​മൂവാറ്റുപുഴ: എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മൂവാറ്റുപുഴ മഹാറാണി ഹോട്ടൽ ജീവനക്കാരനായ ഈസ്റ്റ് മാറാടി മണ്ഡനാക്കര ബിനു (48) എം. വർഗ്ഗീസ് ആണ് മരിച്ചത്. മൂവാറ്റുപുഴ - കൂത്താട്ടുകുളം റോഡിൽ ഉണക്കപ്പ വളവിൽ ചൊവ്വാഴ്ച രാവിലെ 6.30-ഓടെയായിരുന്നു അപകടം.

​കൂത്താട്ടുകുളം ഭാഗത്തുനിന്നും മൂവാറ്റുപുഴയിലേക്ക് ജോലിക്ക് വരികയായിരുന്നു ബിനു. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും എതിർദിശയിൽ നിന്ന് വന്ന പിക്കപ്പ് വാനും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിനുവിനെ ഉടൻ തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​സംസ്കാരം: ബുധനാഴ്ച രാവിലെ 10-ന് മാറാടി കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.

​കുടുംബം:

​ഭാര്യ: ചിന്നു.

​സഹോദരങ്ങൾ: സ്കറിയ, സൂസി, മേരി, മിനി.