സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതികളുണർത്തുന്ന ഖാദി വസ്ത്രങ്ങളുടെ പ്രചാരണത്തിനായി എല്ലാവരും യത്നിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറത്ത് ഓണം ഖാദി മേള മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഖാദി വസ്ത്രങ്ങൾക്ക് 30% വരെ റിബേറ്റും ടാറ്റാ ടിയാഗോ കാർ ഉൾപ്പെടെയുള്ള ആകർഷകമായ സമ്മാനങ്ങളും മേളയിൽ ലഭ്യമാണ്

സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതികളുണർത്തുന്ന ഖാദി വസ്ത്രങ്ങളുടെ പ്രചാരണത്തിനായി എല്ലാവരും യത്നിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം മുനിസിപ്പല്‍ ബസ്റ്റാൻഡ് പരിസരത്ത് ഖാദി ഓണം മേള ഉദ്ഘാടനം നിർവഹിച്ച വ്യവസായ ഐ ടി, എ ഐ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയിൽ നിന്ന് മലപ്പുറം നഗരസഭ കൗൺസിലർ കെ വി ഗീത മോഹൻ ആദ്യ വിൽപന ഏറ്റുവാങ്ങുന്നു.
സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതികളുണർത്തുന്ന ഖാദി വസ്ത്രങ്ങളുടെ പ്രചാരണത്തിനായി എല്ലാവരും യത്നിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതികളുണർത്തുന്ന ഖാദി വസ്ത്രങ്ങളുടെ പ്രചാരണത്തിനായി എല്ലാവരും യത്നിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ഓണം ഖാദി മേളയ്ക്ക് മലപ്പുറത്ത് തുടക്കം; 30% വരെ റിബേറ്റും മെഗാ സമ്മാനങ്ങളും

മലപ്പുറം: സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതികളുണർത്തുന്ന ഖാദി വസ്ത്രങ്ങളുടെ പ്രചാരണത്തിനായി എല്ലാവരും യത്നിക്കണമെന്ന് വ്യവസായ- ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം മുൻസിപ്പൽ ബസ്റ്റാൻഡ് പരിസരത്ത് കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​മലപ്പുറം നഗരസഭ വൈസ് ചെയർപേഴ്സൺ ജിതേഷ് ജി. അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മേളയുടെ ആദ്യവിൽപന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മലപ്പുറം നഗരസഭ കൗൺസിലർ കെ.വി. ഗീത മോഹന് നൽകി നിർവഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർഹാജി മേളയുടെ നറുക്കെടുപ്പ് കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു.

​ആകര്‍ഷകമായ റിബേറ്റും സമ്മാന പദ്ധതികളും

​കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള വില്‍പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും. മലപ്പുറം കോട്ടപ്പടി മുമ്പ്സിപ്പൽ ബസ്റ്റാന്റ് കെട്ടിടത്തിലെ ഖാദി ഗ്രാമ സൗഭാഗ്യയ്ക്കു പുറമെ ചങ്ങരംകുളം, എടപ്പാള്‍, താനൂര്‍, വട്ടംകുളം എന്നിവിടങ്ങളിലെ ഖാദി സൗഭാഗ്യകളിലും ജില്ലയിലെ ഖാദി ഉല്പാദന കേന്ദ്രങ്ങളിലും മേള ഒരുക്കിയിട്ടുണ്ട്.

​ക്രെഡിറ്റ് സൗകര്യം: സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഉപാധികളോടെ ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും.

​സമ്മാന പദ്ധതി: ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഓരോ സമ്മാന കൂപ്പണ്‍ വീതം ലഭിക്കും. ഓരോ ആഴ്ചയിലും നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ സ്വന്തമാക്കാം.

​മെഗാ സമ്മാനങ്ങൾ: സംസ്ഥാനതല മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ടാറ്റാ ടിയാഗോ കാറും, രണ്ടാം സമ്മാനമായി 14 ജില്ലകളിലും ഓരോ സ്‌കൂട്ടറും, മൂന്നാം സമ്മാനമായി 30 പേര്‍ക്ക് 5000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറും ലഭിക്കും.

​ആഗസ്റ്റ് 25 വരെയാണ് ഓണം ഖാദി മേള നടക്കുന്നത്.

​ഉദ്ഘാടന ചടങ്ങിൽ മലപ്പുറം നഗരസഭ കൗൺസിലർ കെ. യമുന, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം. ഗിരീഷ്, കോഴിക്കോട് സർവോദയ സംഘം സെക്രട്ടറി എം.കെ. ശ്യാം പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് മാർക്കറ്റിങ് ഡയറക്ടർ കെ. ഷിബി സ്വാഗതവും ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസർ കെ.എം. റാണി നന്ദിയും പറഞ്ഞു