സിഗ്നേച്ചർ മാർട്ട്
സപ്ലൈകോയുടെ ആദ്യ സിഗ്നേച്ചർ മാർട്ട് തലശ്ശേരിയിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും
സപ്ലൈകോയുടെ ആദ്യ സിഗ്നേച്ചർ മാർട്ട് തലശ്ശേരിയിൽ; മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും
തലശ്ശേരി: സപ്ലൈകോയുടെ പുതിയ മുഖമായ ആദ്യ 'സിഗ്നേച്ചർ മാർട്ട്' തലശ്ശേരിയിൽ പ്രവർത്തനമാരംഭിക്കുന്നു. ജനുവരി 10 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ മാർട്ടിന്റെ ഉദ്ഘാടനം നിർവഹിക്കും. നിലവിൽ തലശ്ശേരിയിലുള്ള സപ്ലൈകോ ഹൈപ്പർ മാർക്കറ്റാണ് അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങളോടെ സിഗ്നേച്ചർ മാർട്ടായി ഉയർത്തിയിരിക്കുന്നത്.
കോർപ്പറേറ്റ് റീട്ടെയിൽ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന ആധുനിക ഷോപ്പിംഗ് അനുഭവമാണ് സിഗ്നേച്ചർ മാർട്ട് വാഗ്ദാനം ചെയ്യുന്നത്. മികച്ച സൗകര്യങ്ങൾക്കൊപ്പം നിത്യോപയോഗ സാധനങ്ങൾ ആകർഷകമായ വിലക്കുറവിൽ ഇവിടെ ലഭ്യമാകും. ഗ്ലോബൽ ഇന്നവേറ്റീവ് ടെക്നോളജീസ് ഡിസൈൻ ചെയ്ത മാർട്ട്, ടീം തായിയുടെ സഹകരണത്തോടെയാണ് സപ്ലൈകോ യാഥാർത്ഥ്യമാക്കിയത്.

