ഫിഷറീസ് വകുപ്പ് ടെണ്ടർ ക്ഷണിച്ചു
നെയ്യാർ നദിയിൽ മത്സ്യ സംരക്ഷിത പ്രദേശം ഒരുക്കുന്നു ഫിഷറീസ് വകുപ്പ് ടെണ്ടർ ക്ഷണിച്ചു
നെയ്യാർ നദിയിൽ മത്സ്യ സംരക്ഷിത പ്രദേശം ഒരുക്കുന്നു; ഫിഷറീസ് വകുപ്പ് ടെണ്ടർ ക്ഷണിച്ചു
തിരുവനന്തപുരം: ഉൾനാടൻ ജല ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന 'സംയോജിത മത്സ്യബന്ധന വിഭവ മാനേജ്‌മെന്റ് (2025-26)' പദ്ധതിയുടെ ഭാഗമായി നെയ്യാർ നദിയിൽ മത്സ്യ സംരക്ഷിത പ്രദേശം ഒരുക്കുന്നു. നെയ്യാർ നദിയിലെ രണ്ട് ഹെക്ടർ വിസ്തീർണ്ണത്തിലാണ് മത്സ്യങ്ങൾക്ക് സുരക്ഷിതമായി വളരാനും വംശവർദ്ധനവിനുമുള്ള ആവാസവ്യവസ്ഥ സജ്ജീകരിക്കുന്നത്.
പദ്ധതിക്കാവശ്യമായ സിമന്റ് റിംഗ്, സിമന്റ് പൈപ്പ്, തെങ്ങോല, ചിരട്ട, മുളങ്കുറ്റി എന്നീ സാമഗ്രികൾ വിതരണം ചെയ്ത് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു.
താല്പര്യമുള്ളവർക്ക് ജനുവരി 12 വരെ ടെണ്ടറുകൾ സമർപ്പിക്കാം. ടെണ്ടർ ഫോമുകൾ കമലേശ്വരത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് ജില്ലാ ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2450773 എന്ന നമ്പറിൽ ബന്ധപ്പെടുക.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
