ലെമൺ മർഡർ കേസ് (L.M. കേസ്) ചിത്രീകരണം പൂർത്തിയായി

ലെമൺ മർഡർ കേസ് (L.M. കേസ്) ചിത്രീകരണം പൂർത്തിയായി ജനുവരിയിൽ തിയേറ്ററുകളിലേക്ക്  പൂർണ്ണമായും ഒരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ആണ്

ലെമൺ മർഡർ കേസ് (L.M. കേസ്) ചിത്രീകരണം പൂർത്തിയായി
ലെമൺ മർഡർ കേസ് (L.M. കേസ്) ചിത്രീകരണം പൂർത്തിയായി
ലെമൺ മർഡർ കേസ് (L.M. കേസ്) ചിത്രീകരണം പൂർത്തിയായി

ലെമൺ മർഡർ കേസ് (L.M. കേസ്) ചിത്രീകരണം പൂർത്തിയായി ജനുവരിയിൽ തിയേറ്ററുകളിലേക്ക്

 പൂർണ്ണമായും ഒരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് റിയാസ് ഇസ്മത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ലെമൺ മർഡർ കേസ് (L.M. കേസ്). ഏറെ ശ്രദ്ധേയമായ ഗുമസ്ഥൻ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ റിയാസ് ഇസ്മത്ത് ഒരുക്കുന്ന ഈ ചിത്രം കൊല്ലങ്കോട്, ചിറ്റൂർ, നെല്ലിയാമ്പതി എന്നിവിടങ്ങളിലെ ചിത്രീകരണം പൂർത്തിയാക്കി, ജനുവരി മാസത്തിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്.

​ജെ.പി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോബി. ജെ. പാലയൂരും അനിൽ പല്ലശ്ശനയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

​സസ്പെൻസ് നിറഞ്ഞ കഥാതന്തു

​പൊലീസ് ഡിപ്പാർട്ട്‌മെൻ്റിലെ സമർത്ഥനായ സി.ഐ. ലിയോൺ ഏറ്റെടുത്ത ഒരു കേസിൽ ഫൊറൻസിക് വിഭാഗത്തിൽ കൃത്രിമം നടന്നുവെന്ന് വ്യക്തമാകുന്നതോടെയാണ് കഥാഗതിക്ക് തുടക്കമാകുന്നത്. ഈ കൃത്രിമം സംബന്ധിച്ച ഫയൽ കൈക്കലാക്കാനായി യാത്രതിരിക്കുന്ന ലിയോൺ അവിചാരിതമായി ഒരു ഫോറസ്റ്റിൽ അകപ്പെടുന്നു. അവിടെ വെച്ച് ചില ദുരൂഹതകൾ കാണാനിടവരുകയും, ഒപ്പം ഒരു നാരങ്ങ ലഭിക്കുകയും ചെയ്യുന്നു. ഈ നാരങ്ങ പിന്നീട് ലോകം അറിയാതെ പോകുമായിരുന്ന ഒരു വലിയ കേസിൻ്റെ തുമ്പായി മാറുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം. കേസിൻ്റെ ചുരുളുകൾ നിവരുമ്പോൾ പ്രേക്ഷകരെ ഞെട്ടിക്കുന്ന സത്യങ്ങളാണ് വെളിപ്പെടുന്നത്. ചിത്രത്തിലെ ഈ നാരങ്ങയുടെ സാന്നിദ്ധ്യമാണ് 'ലെമൺ മർഡർ കേസ്' എന്ന ടൈറ്റിലിനെ അന്വർത്ഥമാക്കുന്നത്.

​പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് സംവിധായകൻ ഈ ചിത്രത്തിനായി സ്വീകരിച്ചിരിക്കുന്നത്.

​പുതുമുഖങ്ങൾക്ക് പ്രാധാന്യം

​താരതമ്യേന പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ, വിവിധ കലാരംഗങ്ങളിൽ ശ്രദ്ധേയരായ പ്രതിഭകളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പുതുമുഖം ആദിയാണ് കേന്ദ്ര കഥാപാത്രമായ സി.ഐ. ലിയോണയെ അവതരിപ്പിക്കുന്നത്. ജിഷ രജിത്ത് ആണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ അപർണ്ണ, കെ. ബാബു എം.എൽ.എ. എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

​സാങ്കേതിക വിഭാഗം

​ഛായാഗ്രഹണം: മനോജ്. എം.ജെ.

​എഡിറ്റിംഗ്: ജിസൺ ഏ.സി.എ.

​സംഗീതം: സജിത് ശങ്കർ.

​പശ്ചാത്തല സംഗീതം: രഞ്ജിത്ത് ഉണ്ണി.