ദ്രൗപതി 2

ദ്രൗപതി 2ലെ ആവേശമായി താരസുകി റാം ലിറിക് വീഡിയോ പുറത്തിറങ്ങി ​

ദ്രൗപതി 2
ദ്രൗപതി 2
ദ്രൗപതി 2

'ദ്രൗപതി 2'ലെ ആവേശമായി "താരസുകി റാം"; ലിറിക് വീഡിയോ പുറത്തിറങ്ങി

​കൊച്ചി: മോഹൻ ജി സംവിധാനം ചെയ്ത് റിച്ചാർഡ് ഋഷി നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ്രൗപതി 2'ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. "താരസുകി റാം.." എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ജിബ്രാൻ വൈബോധ സംഗീതം നൽകിയ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

​ജിബ്രാൻ, ഗോൾഡ് ദേവരാജ്, ഗുരു ഹരിരാജ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംവിധായകൻ മോഹൻ ജി തന്നെയാണ് വരികൾ രചിച്ചിരിക്കുന്നത്. വിശ്വാസവും കരുത്തും ഒത്തുചേരുന്ന ഒരു ആഘോഷമായാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. പ്രമുഖ കൊറിയോഗ്രാഫർ തനിക ടോണി നൃത്തസംവിധാനം നിർവ്വഹിച്ച ഈ ഗാനം താളാത്മകമായ ദൃശ്യഭാഷയാൽ സമ്പന്നമാണ്.

​പതിനാലാം നൂറ്റാണ്ടിലെ ഹൊയ്‌സാല ചക്രവർത്തി വീര ബല്ലാല മൂന്നാമന്റെ ഭരണകാലഘട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം. സാമ്രാജ്യത്വ സംഘർഷങ്ങളും പ്രാദേശിക പ്രതിരോധവും പ്രമേയമാകുന്ന ചിത്രം ഒരു ചരിത്ര വിരുന്നായിരിക്കുമെന്ന് സംവിധായകൻ അവകാശപ്പെടുന്നു. മലയാളിയായ രക്ഷണ ഇന്ദുചൂഡനാണ് ദ്രൗപതി ദേവിയുടെ ടൈറ്റിൽ റോളിൽ എത്തുന്നത്. നട്ടി നടരാജ്, വൈ.ജി. മഹേന്ദ്രൻ, ദേവയാനി ശർമ്മ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. നേതാജി പ്രൊഡക്ഷൻസും ജി.എം ഫിലിം കോർപ്പറേഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.