അഞ്ജു കെ.എസ് തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റു
തിരുവനന്തപുരം ജില്ലയുടെ പുതിയ കളക്ടറായി അഞ്ജു കെ.എസ് ഐ.എ.എസ് ചുമതലയേറ്റു. മുൻ കളക്ടർ അനു കുമാരി സംസ്ഥാന ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണറാകും.
അഞ്ജു കെ.എസ് തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി അഞ്ജു കെ.എസ് ഐ.എ.എസ് ചുമതലയേറ്റു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അവർ. പുതിയ ചുമതലയ്ക്ക് പുറമെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പുനരധിവാസ ചുമതലകൂടി ജില്ലാ കളക്ടർ നിർവ്വഹിക്കും.
2017 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ അഞ്ജു കെ.എസ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദവും പബ്ലിക് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നേരത്തെ പെരിന്തൽമണ്ണ സബ് കളക്ടർ, ആലപ്പുഴ ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കൂടാതെ കെ.എസ്.ബി.സി.ഡി.സി എം.ഡി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ, കൃഷി-കർഷകക്ഷേമ വകുപ്പ് ഡയറക്ടർ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എന്നീ നിലകളിലും മികവുറ്റ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പാലക്കാട് സ്വദേശിനിയായ അഞ്ജു കെ.എസിന്റെ ഭർത്താവ് നവറോഷ് ആണ്. മകൻ: അഥർവ്.
അതേസമയം, മുൻ ജില്ലാ കളക്ടറായ അനു കുമാരി സംസ്ഥാന ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണറായാണ് പുതിയ നിയമനം ലഭിച്ച് സ്ഥാനമേൽക്കുന്നത്.
നാല് വർഷമായി തടഞ്ഞുവെച്ച ഭക്ഷ്യ സബ്സിഡിയിൽ 117.29 കോടി കേന്ദ്രം അനുവദിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇലക്ട്രീഷ്യൻ ആൻഡ് പ്ലംബർ ഒഴിവ്
ഇടുക്കിയിൽ രാത്രി യാത്രാ നിരോധനമില്ല വ്യാജ പ്രചാരണങ്ങളിൽ വഞ്ചിക്കപ്പെടരുത്
രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറണം സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കണം മന്ത്രി കെ. മുരളീധരൻ
താന്തോന്നിത്തുരുത്തിൽ മാസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു പങ്കാളികളായി എൻ.സി.സി വിദ്യാർത്ഥികളും
ഹോണർ എ ഹോം പദ്ധതിക്ക് കുന്നുകരയിൽ തുടക്കം വയോജനങ്ങൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി