തിക്കോടിയിൽ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയം നിർമിക്കും കായിക മന്ത്രി ഒ.ജെ. ജനീഷ് കോടിക്കൽ സന്ദർശിച്ചു

കോഴിക്കോട് തിക്കോടി പഞ്ചായത്തിൽ പുതിയ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയം വരുന്നു. പുതിയ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം അനുവദിക്കുന്ന ആദ്യ സ്റ്റേഡിയമായിരിക്കുമിതെന്ന് കോടിക്കൽ പ്രദേശം സന്ദർശിച്ച കായിക മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു.

തിക്കോടിയിൽ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയം നിർമിക്കും കായിക മന്ത്രി ഒ.ജെ. ജനീഷ് കോടിക്കൽ സന്ദർശിച്ചു
തിക്കോടി പഞ്ചായത്തില്‍ സ്‌റ്റേഡിയം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം മന്ത്രി ഒ ജെ ജനീഷ് സന്ദര്‍ശിക്കുന്നു ,കുഞ്ഞാലി മരക്കാർ മ്യൂസിയവും മന്ത്രി സന്ദർശിച്ചു.
തിക്കോടിയിൽ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയം നിർമിക്കും കായിക മന്ത്രി ഒ.ജെ. ജനീഷ് കോടിക്കൽ സന്ദർശിച്ചു
തിക്കോടിയിൽ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയം നിർമിക്കും കായിക മന്ത്രി ഒ.ജെ. ജനീഷ് കോടിക്കൽ സന്ദർശിച്ചു
തിക്കോടിയിൽ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയം നിർമിക്കും കായിക മന്ത്രി ഒ.ജെ. ജനീഷ് കോടിക്കൽ സന്ദർശിച്ചു
തിക്കോടിയിൽ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയം നിർമിക്കും കായിക മന്ത്രി ഒ.ജെ. ജനീഷ് കോടിക്കൽ സന്ദർശിച്ചു
തിക്കോടിയിൽ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയം നിർമിക്കും കായിക മന്ത്രി ഒ.ജെ. ജനീഷ് കോടിക്കൽ സന്ദർശിച്ചു

തിക്കോടിയിൽ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയം ഒരുക്കും: കായിക മന്ത്രി ഒ.ജെ. ജനീഷ് കോടിക്കൽ പ്രദേശം സന്ദർശിച്ചു

കോഴിക്കോട്: തിക്കോടി പഞ്ചായത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയം ഒരുക്കുമെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. സ്റ്റേഡിയം നിർമിക്കാൻ ഉദ്ദേശിക്കുന്ന തിക്കോടി കോടിക്കൽ പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് അനുവദിക്കുന്ന ആദ്യ സ്റ്റേഡിയമായിരിക്കും ഇതെന്നും മന്ത്രി വ്യക്തമാക്കി.

​സ്റ്റേഡിയം നിർമാണത്തോടൊപ്പം തന്നെ പ്രദേശത്തെ കായികരംഗത്ത് നടപ്പിലാക്കാൻ കഴിയുന്ന മറ്റ് അനുബന്ധ പദ്ധതികളുടെ സാധ്യതകളും സർക്കാർ പരിശോധിക്കും. കായിക വികസനത്തിന് പുറമെ കോടിക്കൽ പ്രദേശത്തിന്റെ ടൂറിസം സാധ്യതകളും ബീച്ച് ഡ്രൈവ് സാധ്യതകളും കൂടി പരിഗണിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങൾക്കാണ് രൂപം നൽകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​മന്ത്രിയുടെ സന്ദർശന വേളയിൽ അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ, മറ്റ് ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ, നാട്ടുകാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. തിക്കോടിയിലെ സന്ദർശനത്തിന് ശേഷം പയ്യോളി നഗരസഭയിലെ പ്രശസ്തമായ കുഞ്ഞാലി മരക്കാർ മ്യൂസിയവും മന്ത്രി സന്ദർശിച്ചു.