ശ്രീനാരായണ ഗുരുദേവനെതിരെയുള്ള അധിക്ഷേപം: സുഭാഷ് തന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സംസ്ഥാന സന്യാസി സഭ

ശ്രീനാരായണ ഗുരുദേവനെ സോഷ്യൽ മീഡിയയിലൂടെ അശ്ലീല പദങ്ങൾ ഉപയോഗിച്ച് അധിക്ഷേപിച്ച സുഭാഷ് തന്ത്രിക്കെതിരെ സംസ്ഥാന സന്യാസി സഭ കടുത്ത അമർഷവും പ്രതിഷേധവും രേഖപ്പെടുത്തി. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ ഒക്ടോബർ 2 ന് ഗൃഹത്തിലേക്ക് പ്രതിഷേധ യാത്ര നടത്തുമെന്ന് രക്ഷാധികാരി ശങ്കരാചാര്യ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്

ശ്രീനാരായണ ഗുരുദേവനെതിരെയുള്ള അധിക്ഷേപം: സുഭാഷ് തന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സംസ്ഥാന സന്യാസി സഭ
ശ്രീനാരായണ ഗുരുദേവനെതിരെയുള്ള അധിക്ഷേപം: സുഭാഷ് തന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സംസ്ഥാന സന്യാസി സഭ

ശ്രീനാരായണ ഗുരുദേവനെതിരെയുള്ള അധിക്ഷേപം: സുഭാഷ് തന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സംസ്ഥാന സന്യാസി സഭ; ഒക്ടോബർ 2-ന് വീട്ടിലേക്ക് പ്രതിഷേധ മാർച്ച്

തൃശ്ശൂർ: ശ്രീനാരായണ ഗുരുദേവനെ സോഷ്യൽ മീഡിയയിലൂടെ അശ്ലീല പദങ്ങൾ ഉപയോഗിച്ച് അധിക്ഷേപിച്ച പെരമംഗലം സ്വദേശിയും കെ.വി. സുഭാഷ് നഗരാജ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹിയുമായ സുഭാഷ് തന്ത്രിക്കെതിരെ സംസ്ഥാന സന്യാസി സഭ ശക്തമായ പ്രതിഷേധവും കടുത്ത അമർഷവും രേഖപ്പെടുത്തി. ഗുരുദേവനെ നിന്ദിക്കുന്ന ഇത്തരം പ്രവണതകൾ കേരളത്തിന്റെ സാമൂഹിക നവോത്ഥാന പാരമ്പര്യത്തിനും മനുഷ്യസമത്വത്തിന്റെ മഹത്തായ ആശയങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് സന്യാസി സഭ രക്ഷാധികാരി ശങ്കരാചാര്യ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് പ്രസ്താവനയിൽ പറഞ്ഞു.

​ജാതിയുടെയും മതത്തിന്റെയും മതിലുകൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണാനും അറിവിലൂടെയും സംഘടനയിലൂടെയും മുന്നേറാനും സമൂഹത്തെ ആഹ്വാനം ചെയ്ത മഹാത്മാവാണ് ശ്രീനാരായണ ഗുരുദേവൻ. തന്ത്രിയുടെ വേഷമിട്ട് ആത്മീയതയുടെ പേരിൽ തട്ടിപ്പുകൾ നടത്തി പണം സമ്പാദിക്കുന്ന ഒരു വ്യക്തിയിൽ നിന്നുണ്ടായ ഈ നീചമായ പരാമർശം ഒരു സമുദായത്തെ മാത്രമല്ല, സമത്വത്തിലും മാനവികതയിലും വിശ്വസിക്കുന്ന മുഴുവൻ സമൂഹത്തിന്റെ ആത്മാഭിമാനത്തെയാണ് മുറിവേൽപ്പിച്ചത്. ക്ഷേത്രങ്ങളുടെ തന്ത്രിസ്ഥാനം വഹിക്കുന്ന ഒരാൾ ഇത്തരം അശ്ലീല വാക്കുകൾ ഉപയോഗിക്കുന്നത് ഗുരുപരമ്പരകളോടും ആത്മീയതയോടുമുള്ള അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​മന്ത്രിമാർക്കും മുഖ്യമന്ത്രിക്കുമെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യുന്ന സർക്കാർ, നവോത്ഥാന നായകനായ ഗുരുദേവനെ അപമാനിച്ചയാൾക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് സന്യാസി സഭ ചോദിച്ചു. ഗുരുദേവന്റെ മഹത്വം ചരിത്രം രേഖപ്പെടുത്തിയതാണ്. അതിനെ അപമാനിക്കുന്ന ഏതൊരു ശ്രമത്തിനും നിയമപരമായ ശിക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം ആണ്.

സുഭാഷിനെതിരെ അടിയന്തരമായി ശക്തമായ നിയമനടപടികൾ സ്വീകരിക്കാത്ത പക്ഷം, 2026 ഒക്ടോബർ 2-ന് സന്യാസിമാരുടെ നേതൃത്വത്തിൽ ഗുരുഭക്തർ സുഭാഷിന്റെ ഗൃഹത്തിലേക്ക് പ്രതിഷേധ യാത്ര നടത്തും. ഗുരുദേവ വചനമായ "സംഘടിച്ച് ശക്തരാകുക" എന്നത് ഓർമ്മിപ്പിച്ചുകൊണ്ട്, ഗുരുപരമ്പരകളെ അപമാനിക്കുന്ന ഇത്തരം നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാൻ എല്ലാ ഗുരുഭക്തരും ഒന്നിക്കണമെന്നും സന്യാസി സഭ ആഹ്വാനം ചെയ്തു.