അന്യജില്ലാ ഓട്ടോകളുടെ അനധികൃത സർവീസ് എം.വി.ഡിയുടെ മിന്നൽ പരിശോധന 1.17 ലക്ഷം രൂപ പിഴ ഈടാക്കി

കൊച്ചി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പെർമിറ്റില്ലാതെയും രേഖകളില്ലാതെയും സർവീസ് നടത്തിയ അന്യജില്ലാ ഓട്ടോറിക്ഷകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ വ്യാപക മിന്നൽ പരിശോധന. 40 കേസുകളിലായി 1.17 ലക്ഷം രൂപ പിഴ ചുമത്തി.

അന്യജില്ലാ ഓട്ടോകളുടെ അനധികൃത സർവീസ് എം.വി.ഡിയുടെ മിന്നൽ പരിശോധന 1.17 ലക്ഷം രൂപ പിഴ ഈടാക്കി
ആർ ടി ഒ (എൻഫോഴ്‌സ്മെൻ്റ്) യുടെ നേതൃത്വത്തിൽ അനധികൃത സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ കണ്ടെത്തുന്നതിനുള്ള പരിശോധന
അന്യജില്ലാ ഓട്ടോകളുടെ അനധികൃത സർവീസ് എം.വി.ഡിയുടെ മിന്നൽ പരിശോധന 1.17 ലക്ഷം രൂപ പിഴ ഈടാക്കി

അന്യജില്ലാ ഓട്ടോകളുടെ അനധികൃത സർവീസ്: കൊച്ചിയിൽ എം.വി.ഡിയുടെ മിന്നൽ പരിശോധന; 1.17 ലക്ഷം രൂപ പിഴ ഈടാക്കി

കൊച്ചി: നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നിയമവിരുദ്ധമായി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളെ ലക്ഷ്യമിട്ട് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) വ്യാപക മിന്നൽ പരിശോധന നടത്തി. അന്യ ജില്ലകളിൽ നിന്നുമെത്തി കൊച്ചി നഗരത്തിൽ അനധികൃതമായി ഓടുന്ന വാഹനങ്ങൾ കണ്ടെത്താനും യാത്രക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, സുരക്ഷിതമായ യാത്രാ അന്തരീക്ഷം ഉറപ്പാക്കാനുമാണ് പരിശോധന ശക്തമാക്കിയത്. നാല് പ്രത്യേക സ്ക്വാഡുകളിലായി നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 40 ഇ-ചല്ലാനുകളിലൂടെ 1,17,750 രൂപ പിഴ ഈടാക്കി.

​ലഭിച്ച രഹസ്യവിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലായിരുന്നു നടപടി. എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, ആലുവ, വൈറ്റില ഹബ്ബ്, കളമശ്ശേരി, തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ആകെ 60 ഓട്ടോറിക്ഷകൾ പരിശോധിച്ചു.

​അന്യജില്ലകളിൽ രജിസ്റ്റർ ചെയ്ത ശേഷം പെർമിറ്റില്ലാതെ നഗരത്തിൽ അനധികൃതമായി സർവീസ് നടത്തിയ 10 ഓട്ടോറിക്ഷകൾ പിടികൂടി. ഫിറ്റ്നസ് ഇല്ലാത്ത 6, നികുതി അടയ്ക്കാത്ത 16, ഇൻഷുറൻസ് പരിരക്ഷയില്ലാത്ത 5 ഓട്ടോറിക്ഷകൾക്കെതിരെയും, യാതൊരു രേഖകളുമില്ലാതെ വാഹനം ഓടിച്ച 3 ഡ്രൈവർമാർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു.

​കൂടാതെ, സ്റ്റേജ് ക്യാരേജ് ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങളിൽ കണ്ടെത്തിയ 176 നിയമലംഘനങ്ങൾക്കായി 4,10,000 രൂപയും പിഴ ഈടാക്കിയിട്ടുണ്ട്. നഗരത്തിലെ യാത്രാസുരക്ഷ മുൻനിർത്തി വരുംദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ബിജു ഐസക് അറിയിച്ചു.