മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നുപറയാൻ യുവാക്കൾക്ക് തുണയായി ‘അൺഫിൽട്ടേർഡ്’ ഒന്നാം സീസൺ സമാപിച്ചു
തിരുവനന്തപുരം ജില്ലാ ഭരണകൂടവും ‘ലെറ്റ്‌സ് ലിവ്’ എൻ.ജി.ഒയും സംയുക്തമായി യുവാക്കളുടെ മാനസികാരോഗ്യത്തിനായി സംഘടിപ്പിച്ച ‘അൺഫിൽട്ടേർഡ്’ പദ്ധതിയുടെ ഒന്നാം സീസൺ സമാപിച്ചു. 500 ലധികം വിദ്യാർത്ഥികളിലേക്ക് പദ്ധതിയുടെ സന്ദേശമെത്തിക്കാൻ സാധിച്ചു.
യുവാക്കളുടെ മാനസികാരോഗ്യത്തിനായി ‘അൺഫിൽട്ടേർഡ്; ഒന്നാം സീസൺ സമാപിച
തിരുവനന്തപുരം: യുവാക്കളുടെ മാനസികാരോഗ്യവും വൈകാരിക ക്ഷേമവും ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടവും 'ലെറ്റ്‌സ് ലിവ്' (Let's Live) എൻ.ജി.ഒയും സംയുക്തമായി സംഘടിപ്പിച്ച 'അൺഫിൽട്ടേർഡ്' (Unfiltered) പദ്ധതിയുടെ ഒന്നാം സീസൺ വിജയകരമായി സമാപിച്ചു. കളക്ടറേറ്റിൽ നടന്ന സമാപന ചടങ്ങിൽ ജില്ലാ കളക്ടർ അനുകുമാരി, സബ്കളക്ടർ ആൽഫ്രഡ് ഒ.വി, അസിസ്റ്റന്റ് കളക്ടർ വിഷ്‌ണോയ് ദിനേഷ് എന്നിവർ പങ്കെടുത്തു.
യുവതലമുറയ്ക്ക് മാനസികാരോഗ്യത്തെക്കുറിച്ച് ഒട്ടും ഭയമില്ലാതെ തുറന്നു സംസാരിക്കാനും ആവശ്യമായ സഹായം തേടാനുമുള്ള സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിച്ച തുറന്ന ചർച്ചകളും ബോധവൽക്കരണ പരിപാടികളും വഴി ആദ്യ സീസണിൽ ഏഴ് പ്രമുഖ സ്ഥാപനങ്ങളിലായി അഞ്ഞൂറിലധികം വിദ്യാർത്ഥികളിലേക്ക് പദ്ധതിയുടെ സന്ദേശമെത്തിക്കാൻ സംഘാടകർക്ക് കഴിഞ്ഞു.
'ലെറ്റ്‌സ് ലിവ്' സ്ഥാപക ഡയറക്ടറും പ്രോഗ്രാം ലീഡറുമായ ഷെറിൻ നൂർദീന്റെ നേതൃത്വത്തിൽ ദേവനന്ദ ആർ.എച്ച്., ആസിയ എ.എസ്., ഹാഷ്മ, സുരഭി എസ്. എന്നിവരടങ്ങുന്ന സംഘമാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചത്. വരും ദിവസങ്ങളിലും യുവാക്കളുടെ മാനസികാരോഗ്യവും ക്ഷേമവും മുൻനിർത്തിയുള്ള ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.