പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു - എം.എം. മണി
തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വോട്ടർമാർക്കെതിരെ എം.എം. മണി ഇടുക്കിയിൽ നിന്നും
തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വോട്ടർമാർക്കെതിരെ എം.എം. മണി
ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽ.ഡി.എഫ്) നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ വോട്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം. നേതാവും മുൻ മന്ത്രിയുമായ എം.എം. മണി എം.എൽ.എ. പെൻഷനും മറ്റ് ആനുകൂല്യങ്ങളും വാങ്ങി വയറുനിറയെ 'ശാപ്പാട് കഴിച്ച' ശേഷം, 'നൈമിഷികമായ വികാരത്തിനടിപ്പെട്ട്' ജനങ്ങൾ എൽ.ഡി.എഫിന് എതിരായി വോട്ട് ചെയ്തത് നന്ദികേടാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇടുക്കിയിൽ സംസാരിക്കവെയാണ് എം.എം. മണി തന്റെ അതൃപ്തി പരസ്യമാക്കിയത്. കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ കാണാത്തത്ര വികസന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ്. സർക്കാർ നടപ്പാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡുകൾ, പാലങ്ങൾ, ക്ഷേമപ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണമാണ്.
"പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു. എന്നിട്ട് എൽഡിഎഫിനെതിരെ വോട്ട് ചെയ്തു. നൈമിഷികമായ വികാരത്തിനടിപ്പെട്ടാണ് വോട്ട് ചെയ്തത്. നന്ദികേടാണ് കാണിച്ചത്," അദ്ദേഹം പറഞ്ഞു.
"ഇതെല്ലാം വാങ്ങി കഴിഞ്ഞ് നല്ല ഭംഗിയോടെ ശാപ്പാട് കഴിച്ച് നല്ല ഭംഗിയായി നമുക്കിട്ട് വച്ചുവെന്നാണ് തോന്നുന്നത്. നല്ല പോലെ പെൻഷൻ വാങ്ങി എതിരായി വോട്ടു ചെയ്തു. ഒരു മാതിരി പണിയായി പോയി. ഒരു മര്യാദ കാട്ടേണ്ടേ?" എം.എൽ.എയുടെ വാക്കുകൾ വോട്ടർമാരോടുള്ള പ്രതിഷേധം വ്യക്തമാക്കുന്നതായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ, ഒരു ഭരണകക്ഷി നേതാവ് പരസ്യമായി വോട്ടർമാരെ വിമർശിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
