ഇനി തുടികൊട്ടും പാട്ടുമുണരും കലാസംഘങ്ങൾക്ക് കൈത്താങ്ങായി ജില്ലാ പഞ്ചായത്തും പട്ടികവർഗ്ഗ വികസന വകുപ്പും.
പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട്ടിലെ 11 ഗോത്രവർഗ്ഗ കലാസംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.
വയനാട്ടിലെ പട്ടികവർഗ്ഗ കലാസംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു
കൽപറ്റ: ജില്ലയിലെ പട്ടികവർഗ്ഗ കലാസംഘങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് വിവിധ പദ്ധതികളിലായി വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. മുണ്ടേരി പ്രീ-മെട്രിക് ഹോസ്റ്റലിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ 2025-26 വർഷത്തെ പണിയ വിഭാഗക്കാർക്കുള്ള പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി വൈത്തിരി താലൂക്കിലെ ഏഴ് കലാസംഘങ്ങൾക്കും, ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ മറ്റ് നാല് കലാസംഘങ്ങൾക്കുമാണ് വാദ്യോപകരണങ്ങൾ നൽകിയത്. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉപകരണങ്ങളുടെ വിതരണവും മുഖ്യാതിഥി പ്രസംഗവും നിർവ്വഹിച്ചു.
കൽപറ്റ മുനിസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗിരിജ കൃഷ്ണൻ, സൽമ മോയി, കൗൺസിലർമാരായ ഒ. സരോജിനി, രവി, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ ജി. പ്രമോദ് എന്നിവർ സംസാരിച്ചു. ഗോത്രവർഗ്ഗ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ഇത്തരം പദ്ധതികൾ വലിയ പിന്തുണയാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചന്ദ്രിക കൃഷ്ണൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുഫീദ തെസ്നി, നസീമ, കമല രാമൻ, ബീന സജി, സുനിൽ കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരായ കെ.എൻ സുനിൽ, സി. വിനിഷ, എസ്.എസ് രജനികാന്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് സൈബർ സേഫ് കേരള 2026 ആസിഫ് അലി അംബാസഡർ
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ
നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ് 
