​പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ വേണം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്

ഇടുക്കിയിൽ സ്കൂൾ കുട്ടികൾക്കായി പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്. കായിക വകുപ്പിന്റെ ഗോൾ പദ്ധതിയുടെ ഭാഗമായി തൊടുപുഴയിൽ കായിക ഉപകരണങ്ങൾ വിതരണം ചെയ്തു.

​പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ വേണം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഗോള്‍ പദ്ധതിയുടെ ഭാഗമായി തൊടുപുഴ നിയോജകമണ്ഡലത്തിലെ സ്‌കൂളുകള്‍ക്കും ക്ലബ്ബുകള്‍ക്കും ഫുട്‌ബോള്‍, അനുബന്ധ കായിക ഉപകരണങ്ങള്‍ എന്നിവയുടെ വിതരണ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വഹിക്കുന്നു.
​പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ വേണം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്

പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് ആരംഭിക്കണം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് 'ഗോൾ' പദ്ധതി കിറ്റ് വിതരണം ചെയ്തു

​തൊടുപുഴ: ഇടുക്കി ജില്ലയിൽ ഫുട്ബോളിന്റെ പ്രചാരം വിപുലമാക്കുന്നതിന് പ്രൈമറി സ്കൂൾ തലം മുതൽ കുട്ടികൾക്കായി ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്. ലഹരിയുടെ ഉപയോഗത്തിൽ നിന്ന് വിദ്യാർഥികളെ അകറ്റി നിർത്തി ആരോഗ്യകരമായ ജീവിതരീതിയിലേക്ക് നയിക്കാൻ കായിക മേഖലയ്ക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

​സംസ്ഥാന കായിക വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഫുട്ബോൾ വികസന ബോധവൽക്കരണ പദ്ധതിയായ 'ഗോളിന്റെ' ഭാഗമായി തൊടുപുഴ നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകൾക്കും സ്പോർട്സ് ക്ലബ്ബുകൾക്കുമുള്ള ഫുട്ബോളും അനുബന്ധ കായിക ഉപകരണങ്ങളും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​സംസ്ഥാന കായിക ദിനാചരണത്തിന് മുന്നോടിയായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിലും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിലും സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. തൊടുപുഴ നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 6 ടീമുകൾ സൗഹൃദ മത്സരത്തിൽ മാറ്റുരച്ചു.

​തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പി.എ. സലിം കുട്ടി സ്വാഗതം ആശംസിച്ചു.

​ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ബേബി വർഗീസ്, ഉഷാകുമാരി എം.റ്റി, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സൈജൻ സ്റ്റീഫൻ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സജീവ് എം.എച്ച്, ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി എബിൻ വിൽസൺ, ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫ് ഡെഫ് അസോസിയേഷൻ സെക്രട്ടറി പ്രശാന്ത് കെ.കെ, ജില്ലാ തൈക്കോണ്ടോ അസോസിയേഷൻ പ്രസിഡന്റ് നിവാസ് എ.ജെ, ജില്ലാ ഹോക്കി അസോസിയേഷൻ ട്രഷറർ മിനി അഗസ്റ്റിൻ, ജില്ലാ റോൾ ബോൾ അസോസിയേഷൻ ട്രഷറർ ഷിജി ജെയിംസ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഇൻ ചാർജ് ദീപ്തി മരിയ ജോസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.