​മലയാള ഭാഷയുടെ വളർച്ചയ്ക്കൊപ്പം സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കണം കെ ജി രാധാകൃഷ്ണൻ

എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന മലയാള ദിനാചരണവും മാതൃഭാഷാ വാരാചരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

​മലയാള ഭാഷയുടെ വളർച്ചയ്ക്കൊപ്പം സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കണം കെ ജി രാധാകൃഷ്ണൻ
എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന മലയാള ദിനാചരണവും മാതൃഭാഷാ വാരാചരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
​മലയാള ഭാഷയുടെ വളർച്ചയ്ക്കൊപ്പം സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കണം കെ ജി രാധാകൃഷ്ണൻ

മലയാള ഭാഷയുടെ വളർച്ചയ്ക്കൊപ്പം സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കണം: കെ ജി രാധാകൃഷ്ണൻ

​കൊച്ചി: മലയാള ഭാഷയുടെ വളർച്ചയ്ക്കൊപ്പം സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പ്രസ്താവിച്ചു. കേരളപ്പിറവിയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലയാള ദിനാചരണത്തിന്റെയും മാതൃഭാഷാ വാരാചരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​മാതൃഭാഷ മലയാളിയുടെ സാംസ്കാരിക സ്വത്വത്തിന്റെ പ്രധാന ഘടകമാണ്. ലോകത്തിന്റെ ഏതു ഭാഗത്തായാലും മലയാളം കേൾക്കുമ്പോൾ അനുഭവപ്പെടുന്ന അടുപ്പം ഭാഷയുടെ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. വിവിധ ഭാഷകളിൽനിന്ന് വാക്കുകളും പ്രയോഗങ്ങളും സ്വീകരിച്ചാണ് മലയാളം വളർന്നതെങ്കിലും, ഈ വളർച്ചയ്ക്കൊപ്പം ഭാഷയുടെ തനിമ നിലനിർത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

​എഴുത്തുകാരും കവികളും കഥാകൃത്തുക്കളും സിനിമയും നാടകവും ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളും അച്ചടി-റേഡിയോ മാധ്യമങ്ങളും മലയാള ഭാഷയുടെ വികാസത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലെ മത്സരവും സാമൂഹിക മാധ്യമങ്ങളിലെ പുതിയ പ്രവണതകളും ഭാഷാപ്രയോഗത്തിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്. വാക്കുകളുടെ അർഥവും വാക്യങ്ങളുടെ വ്യക്തതയും ശ്രദ്ധിച്ചുകൊണ്ട് ഭാഷ ഉപയോഗിക്കാൻ മാധ്യമങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

​വിദ്യാഭ്യാസം വെറും ഭാഷാ-ശാസ്ത്ര പഠനത്തിൽ മാത്രം ഒതുങ്ങുന്നതല്ല. പൊതുഇടങ്ങളിലെ പെരുമാറ്റവും സാംസ്കാരിക മൂല്യങ്ങളും വിദ്യാഭ്യാസത്തിലൂടെ വളർത്തിയെടുക്കണം. പുതിയ തലമുറയിൽ വായനാശീലവും ഭാഷാബോധവും വളർത്തുന്നതിനൊപ്പം സാമൂഹിക ഉത്തരവാദിത്വവും ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

​ചടങ്ങിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി മുഖാതിഥിയായിരുന്നു. സ്നേഹത്തിന്റെ ഭാഷയാണ് ശ്രേഷ്ഠ ഭാഷയെന്നും സ്നേഹത്തിലൂടെ മനുഷ്യരെ ഒന്നിപ്പിക്കുന്നതാണ് അതിന്റെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ് ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായി.

​പി.കെ. ഗോപി രചിച്ച് ടി.പി. വിവേക് ഈണം പകർന്ന് ടി.പി. വിവേകും രേഖ ശൈലേഷും ചേർന്ന് ആലപിച്ച ‘ഇളനീർ മധുരം’ എന്ന ഗാനത്തിന്റെ പ്രകാശനവും ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ഡോ. മീന കുറുപ്പിന്റെ നേതൃത്വത്തിൽ ഗാനത്തിന്റെ നൃത്താവിഷ്കാരവും അരങ്ങേറി. ജില്ലയിലെ 14 അസിസ്റ്റന്റ് കളക്ടർമാരെ മലയാളം പഠിപ്പിച്ച കളക്ടറേറ്റ് ജീവനക്കാരൻ പി.വി. സുനിൽകുമാറിനെ ചടങ്ങിൽ ആദരിച്ചു.

​അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ. വേലായുധൻ, ടി.പി. വിവേക്, രേഖ ശൈലേഷ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ് അക്കൗണ്ട്സ് ഓഫീസർ ഡി. സേതു, ഐ.പി.ആർ.ഡി അസിസ്റ്റന്റ് എഡിറ്റർ എ.ടി. രമ്യ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നീർജ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.