സഹകരണ പെൻഷൻകാർ ശ്രദ്ധിക്കുക വാർഷിക മസ്റ്ററിങ് സെപ്റ്റംബർ 30 വരെ അല്ലാത്തപക്ഷം പെൻഷൻ മുടങ്ങും

സഹകരണ പെൻഷൻ ബോർഡ് ഗുണഭോക്താക്കൾക്കുള്ള വാർഷിക മസ്റ്ററിങ് സെപ്റ്റംബർ 30 നകം പൂർത്തിയാക്കണം. അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് മസ്റ്ററിങ് നടത്താത്തവർക്ക് നവംബർ മുതൽ പെൻഷൻ ലഭിക്കില്ല.

സഹകരണ പെൻഷൻകാർ ശ്രദ്ധിക്കുക വാർഷിക മസ്റ്ററിങ് സെപ്റ്റംബർ 30 വരെ അല്ലാത്തപക്ഷം പെൻഷൻ മുടങ്ങും
സഹകരണ പെൻഷൻകാർ ശ്രദ്ധിക്കുക: വാർഷിക മസ്റ്ററിങ് സെപ്റ്റംബർ 30 വരെ; അല്ലാത്തപക്ഷം പെൻഷൻ മുടങ്ങും

സഹകരണ പെൻഷൻകാർക്ക് മുന്നറിയിപ്പ്: വാർഷിക മസ്റ്ററിങ് സെപ്റ്റംബർ 30-നകം പൂർത്തിയാക്കണം

തിരുവനന്തപുരം: സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് മുഖേന പെൻഷൻ കൈപ്പറ്റുന്നവർ 2026-ലെ വാർഷിക മസ്റ്ററിങ് സെപ്റ്റംബർ 30-നകം പൂർത്തിയാക്കണമെന്ന് അഡീഷണൽ രജിസ്ട്രാർ അറിയിച്ചു.

​പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ചവർ, കുടുംബ പെൻഷൻ വാങ്ങുന്നവർ, ആശ്വാസ്-സമാശ്വാസ് പദ്ധതിയിലുള്ളവർ, കയർ സ്‌പെഷ്യൽ സ്‌കീം ഗുണഭോക്താക്കൾ തുടങ്ങിയവർക്കാണ് ഇത് ബാധകം. 2026 ജനുവരി മാസത്തിന് മുൻപ് പെൻഷൻ ലഭിച്ചു തുടങ്ങിയ എല്ലാവരും മസ്റ്ററിങ് നിർബന്ധമായും ചെയ്യണം.

​അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴി 'ജീവൻരേഖ' സംവിധാനത്തിലൂടെ ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കാം. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിങ് നടത്താത്തവരുടെ പെൻഷൻ 2026 നവംബർ മാസം മുതൽ മുടങ്ങുമെന്ന് ബോർഡ് അധികൃതർ മുന്നറിയിപ്പ് നൽകി