പരാതി നൽകിയതിലുള്ള പക പോക്സോ കേസ് ഇരയെയും അയൽവാസിയെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

പെരുമ്പാവൂരിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് അതിജീവിതയെയും അയൽവാസിയെയും കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി മുഹമ്മദ് അദിനാൻ പോലീസ് പിടിയിൽ.

പരാതി നൽകിയതിലുള്ള പക പോക്സോ കേസ് ഇരയെയും അയൽവാസിയെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ
പെരുമ്പാവൂരിൽ അതിജീവിതയ്ക്കു നേരെ കൊലപാതകശ്രമം: ജാമ്യത്തിലിറങ്ങിയ പെരുമാനി സ്വദേശി മുഹമ്മദ് അദിനാൻ അറസ്റ്റിൽ

പെരുമ്പാവൂരിൽ പോക്സോ കേസ് ഇരയെ വെട്ടിപ്പരിക്കേൽപ്പിച്ചു പ്രതി അറസ്റ്റിൽ

​പെരുമ്പാവൂർ: പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ യുവാവ് അതിജീവിതയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായി. പെരുമ്പാവൂർ അറയ്ക്കപ്പടി പെരുമാനി ഭാഗത്ത് കരുവിള്ളിൽ വീട്ടിൽ മുഹമ്മദ് അദിനാൻ (22) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

​തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. അക്രമം തടയാൻ എത്തിയ അയൽവാസിക്കും കുത്തേറ്റിട്ടുണ്ട്.

​മുമ്പ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പോലീസിന്റെ പിടിയിലായ ഇയാൾ റിമാൻഡിലായിരുന്നു. തനിക്കെതിരെ പരാതി നൽകി ജയിലിലടച്ചതിലുള്ള വൈരാഗ്യമാണ് ജാമ്യത്തിലിറങ്ങിയ ശേഷം കൊലപാതകശ്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

​പെരുമ്പാവൂർ സർക്കിൾ ഇൻസ്പെക്ടർ ജി.പി. മനുരാജ്, എസ്.എച്ച്.ഒ എ. അക്ഷയ് കുമാർ, സബ് ഇൻസ്പെക്ടർ എസ്.എൽ. അർജുൻ, ഗ്രേഡ് എസ്.ഐമാരായ ജോബി ജോർജ്, സുഭാഷ് തങ്കപ്പൻ, സി.പി.ഒ പി.എസ്. സിബിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.