തമിഴ്‌നാട്ടിൽ വകുപ്പുകൾ പ്രഖ്യാപിച്ചു സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി ജോസഫ് വിജയ്കൈകാര്യം ചെയ്യും
തമിഴ്‌നാട്ടിൽ ജോസഫ് വിജയ് മന്ത്രിസഭയിലെ വകുപ്പുകൾക്ക് ഗവർണർ രാജേന്ദ്ര ആർലേക്കർ അംഗീകാരം നൽകി. പൊതുഭരണവും പോലീസും വിജയ് കൈകാര്യം ചെയ്യും. ധനകാര്യം കെ.എ. ചെങ്കോട്ടയ്യന്.
തമിഴ്‌നാട്ടിൽ വിജയ് മന്ത്രിസഭയ്ക്ക് ഗവർണറുടെ അംഗീകാരം; ആഭ്യന്തരവും നഗരവികസനവും മുഖ്യമന്ത്രിക്ക്
ചെന്നൈ: തമിഴ്‌നാട്ടിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ ജോസഫ് വിജയിന്റെ മന്ത്രിസഭയിലെ വകുപ്പുകൾക്ക് ഗവർണർ രാജേന്ദ്ര ആർലേക്കർ അംഗീകാരം നൽകി. ഇത് സംബന്ധിച്ച ഔദ്യോഗിക വാർത്താക്കുറിപ്പ് രാജ്ഭവൻ പുറത്തിറക്കി.
മുഖ്യമന്ത്രി ജോസഫ് വിജയ് തന്നെയാണ് പോലീസും പൊതുഭരണവും അടക്കമുള്ള സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്. പൊതുഭരണം, ജനറൽ അഡ്മിനിസ്ട്രേഷൻ, പോലീസ്, വനിതാ-യുവജന ക്ഷേമം, ശിശുക്ഷേമം, മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം, നഗരസഭ ഭരണം, നഗര-കുടിവെള്ള വിതരണം എന്നീ പ്രധാന ചുമതലകൾ മുഖ്യമന്ത്രിയുടെ കീഴിലായിരിക്കും.
മുതിർന്ന നേതാവ് കെ.എ. ചെങ്കോട്ടയ്യനാണ് പുതിയ ധനകാര്യ മന്ത്രി. മറ്റ് പ്രധാന വകുപ്പുകളുടെ ചുമതലകൾ ഇങ്ങനെയാണ്:
കെ.ജി. അരുൺ രാജ് - ആരോഗ്യം
പി. വെങ്കിട്ടരാമൻ - ഭക്ഷ്യം, പൊതുവിതരണം
ആദവ് അർജുന - പൊതുമരാമത്ത്, കായികം
എസ്. കീർത്തന - വ്യവസായം
ആർ. നിർമൽ കുമാർ - ഊർജം, നിയമം
രാജ്‌മോഹൻ - സ്കൂൾ വിദ്യാഭ്യാസം
ടി.കെ. പ്രഭു - പ്രകൃതിവിഭവം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പരമ്പരാഗത രാഷ്ട്രീയ ശക്തികളെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് വിജയിന്റെ തമിഴക വെട്രി കഴകം വൻ വിജയം സ്വന്തമാക്കിയത്. ജനപ്രിയ പ്രഖ്യാപനങ്ങളുമായി അധികാരത്തിലെത്തിയ പുതിയ മന്ത്രിസഭയിൽ പരിചയസമ്പന്നർക്കും യുവാക്കൾക്കും തുല്യ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്