മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഹരിവരാസന ത്തിനായി ചിത്രാഞ്ജലിയിൽ ശബരിമല സെറ്റ് ഒരുങ്ങുന്നു
സൈജു കുറുപ്പിനെ നായകനാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഹരിവരാസനം ടൈറ്റിൽ പോസ്റ്റർ റിലീസായി. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈയിൽ ചിത്രീകരണം ആരംഭിക്കും.
'മോഹിനിയാട്ടത്തിന്' ശേഷം സൈജു കുറുപ്പ്; ബിഗ് ബഡ്ജറ്റ് ചിത്രം 'ഹരിവരാസനം' ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു
തിരുവനന്തപുരം: തിയേറ്ററുകളിൽ വൻ ബ്ലോക്ക്ബസ്റ്റർ വിജയം കൈവരിച്ച 'മോഹിനിയാട്ടം' എന്ന ചിത്രത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'ഹരിവരാസനം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളികൾക്ക് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മിക്കുന്നത്. 'സാൾട്ട് മാംഗോ ട്രീ', 'തൃശൂർ പൂരം' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഡോ. അമ്പാടി കെ. ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
സൈജു കുറുപ്പിനൊപ്പം തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. സിനിമയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബരിമലയുടെ പടുകൂറ്റൻ സെറ്റാണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. സൂപ്പർഹിറ്റ് ചിത്രം 'മാളികപ്പുറത്തിന്' ശേഷം രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയെന്ന പ്രത്യേകതയും ഹരിവരാസനത്തിനുണ്ട്.
അണിയറ പ്രവർത്തകർ:
പ്രോജക്റ്റ് ഡിസൈനർ: ആർ. ജയചന്ദ്രൻ, ഛായാഗ്രഹണം: സജാദ് കാക്കു, ചിത്രസംയോജനം: അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ: രാഖിൽ, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ സി., മേക്കപ്പ്: ഹസ്സൻ വണ്ടൂർ, അസ്സോസിയേറ്റ് ഡയറക്റ്റർ: നിധീഷ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ: ഇല്ലുമിനാർട്ടിസ്റ്റ്,
വരുന്ന ജൂലൈ മാസത്തിൽ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് വെച്ച് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.