രക്തദാനത്തിൽ അർധസെഞ്ചുറി തികച്ച് രാജേഷ് കുര്യനാട് 350 ലേറെ രോഗികൾക്കും രക്ഷകനായി

മാധ്യമപ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ രാജേഷ് കുര്യനാട് തന്റെ അമ്പതാം രക്തദാനം പൂർത്തിയാക്കി. 350 ലധികം രോഗികൾക്ക് രക്തമെത്തിച്ച് നൽകിയ ഇദ്ദേഹത്തെ പാലാ മരിയൻ മെഡിക്കൽ സെന്ററിൽ വെച്ച് എം.എൽ.എ അഡ്വ. മോൻസ് ജോസഫ് ആദരിച്ചു.

രക്തദാനത്തിൽ അർധസെഞ്ചുറി തികച്ച് രാജേഷ് കുര്യനാട് 350 ലേറെ രോഗികൾക്കും രക്ഷകനായി
പാലാ മരിയൻ മെഡിക്കൽ സെന്ററിൽ വെച്ച് എം.എൽ.എ അഡ്വ. മോൻസ് ജോസഫ് രാജേഷ് കുര്യനാട്ആദരിച്ചു.
രക്തദാനത്തിൽ അർധസെഞ്ചുറി തികച്ച് രാജേഷ് കുര്യനാട് 350 ലേറെ രോഗികൾക്കും രക്ഷകനായി
രക്തദാനത്തിൽ അർധസെഞ്ചുറി തികച്ച് രാജേഷ് കുര്യനാട് 350 ലേറെ രോഗികൾക്കും രക്ഷകനായി

അമ്പതാം തവണയും രക്തദാനം നടത്തി മാതൃകയായി രാജേഷ് കുര്യനാട്; 350-ലേറെ രോഗികൾക്കും തുണയായി

കുറവിലങ്ങാട്: സ്വന്തം രക്തം നൽകി അമ്പതാം തവണയും മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച് മാതൃകയാവുകയാണ് മാധ്യമപ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ രാജേഷ് കുര്യനാട്. അമ്പതാം രക്തദാനത്തിന് പുറമെ, അടിയന്തര സാഹചര്യങ്ങളിൽ മുന്നൂറ്റമ്പതിലധികം രോഗികൾക്ക് സന്നദ്ധ രക്തദാതാക്കളെ കണ്ടെത്തി സമയബന്ധിതമായി രക്തമെത്തിച്ചു നൽകാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഇരുപതാം വയസ്സിൽ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ വെച്ച് ഒരു സുഹൃത്തിന്റെ ഭാര്യയുടെ ജീവൻ രക്ഷിക്കാനായിട്ടായിരുന്നു രാജേഷിന്റെ ആദ്യ രക്തദാനം. അന്ന് തുടങ്ങിയ ആ സന്നദ്ധ സേവനം പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ആരോഗ്യപരമായ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന രക്തദാനം ഭയപ്പെടേണ്ട ഒന്നല്ലെന്നും അത് മറ്റൊരാൾക്ക് ജീവിതം തിരിച്ചുനൽകുന്ന മഹത്തായ പ്രവർത്തനമാണെന്നും അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുന്നു.

യുവതലമുറയിൽ രക്തദാന അവബോധവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിനായി പാലാ ബ്ലഡ് ഫോറത്തിനൊപ്പം ചേർന്ന് രാജേഷ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. മാധ്യമപ്രവർത്തകൻ, കർഷകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം നിരവധി മലയാളം, തമിഴ് സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും പ്രവർത്തിച്ചിട്ടുണ്ട്.

അമ്പതാം രക്തദാനത്തിന്റെ നിറവിൽ രാജേഷ് കുര്യനാടിനെ പാലാ മരിയൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ആദരിച്ചു. വരും ദിവസങ്ങളിലും കൂടുതൽ യുവാക്കളെ രക്തദാന രംഗത്തേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് രാജേഷിന്റെ തീരുമാനം.