​വോട്ടർപട്ടിക പരിഷ്കരണം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

​വോട്ടർപട്ടിക പരിഷ്കരണം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു ​ജില്ലയിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ

​വോട്ടർപട്ടിക പരിഷ്കരണം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു
വോട്ടർപട്ടിക പരിഷ്കരണം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

​വോട്ടർപട്ടിക പരിഷ്കരണം: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

​കൊച്ചി: ജില്ലയിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെയും (ഇ.ആർ.ഒ) സംയുക്ത യോഗം ചേർന്നു. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ഇലക്ടറൽ റോൾ ഒബ്‌സർവർ ടിങ്കു ബിസ്വാൾ പങ്കെടുത്തു. '

​കരട് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ ഹിയറിംഗ് നടപടികൾ, പോളിംഗ് ബൂത്തുകൾ മാറ്റുന്നത് സംബന്ധിച്ച തീരുമാനങ്ങൾ, പുതിയ വോട്ടർമാരെ ചേർക്കൽ എന്നിവ യോഗം വിശദമായി ചർച്ച ചെയ്തു. വ്യാജ അപേക്ഷകൾ സംബന്ധിച്ച പരാതികളും യോഗത്തിൽ ഉയർന്നു വന്നു. ഉമ തോമസ് എം.എൽ.എ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട തങ്ങളുടെ ആശങ്കകളും നിർദ്ദേശങ്ങളും അധികൃതരെ അറിയിച്ചു.

​വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.