വാഴക്കുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ഡ്രൈവർക്ക് ഗുരുതര പരിക്ക്
വാഴക്കുളം കാർമ്മൽ ജംഗ്ഷന് സമീപം അമിതവേഗതയിലെത്തിയ കാർ ഓട്ടോറിക്ഷയിലിടിച്ചു. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഫയർഫോഴ്സ് എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്.
വാഴക്കുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്
വാഴക്കുളം: വാഴക്കുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാവിലെ 9.15-ഓടെ വാഴക്കുളം കാർമ്മൽ ജംഗ്ഷന് സമീപമായിരുന്നു അപകടം. മഞ്ഞള്ളൂർ നടുവിലേടത്ത് സന്തോഷ് (52) ആണ് അപകടത്തിൽപ്പെട്ടത്.
മൂവാറ്റുപുഴയിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ, എതിർദിശയിൽ നിന്ന് അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കാർ ഓടിച്ചിരുന്നത് പെരുമ്പാവൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളാണ്.
ഇടിയുടെ ആഘാതത്തിൽ തകർന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ സന്തോഷ് കുടുങ്ങിപ്പോയി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കല്ലൂർക്കാട് ഫയർഫോഴ്സ് സംഘം ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. തുടർന്ന് ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് പരിക്കില്ല. വാഴക്കുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
താനൂർ ദുരന്തം ഉണർത്തിയ ആശയം ദേശീയ തലത്തിൽ മിന്നിത്തിളങ്ങി സായ് കൃഷ്ണ
സംസ്ഥാന സ്കൂൾ കായികമേള കുടിവെള്ള വിതരണത്തിനായി തണ്ണീർക്കുടങ്ങൾ സജ്ജമാക്കി വെൽഫെയർ കമ്മിറ്റി
പത്മശ്രീ ചെറുവയല് രാമന് വിട നൽകി നാട് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു
ലഹരിവിമുക്ത ഭാരതം ദേശീയ ബൈക്ക് റാലിയെ ഹൃദയപൂർവ്വം വരേവേറ്റ് മലപ്പുറം
പെട്രോൾ പമ്പ് ജീവനക്കാരുടെ ഫോണുകൾ കവർന്നു അസം സ്വദേശി പിടിയിൽ
പിറവം ജലോത്സവം ചാമ്പ്യൻസ് ബോട്ട് ലീഗ് ഒക്ടോബർ 17ന് 
