ക്ഷീരകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം അധിക ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
ക്ഷീരകർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്നും വിവിധ പദ്ധതികളിൽ അധിക ഫണ്ട് അനുവദിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ.
ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കു മന്ത്രി ബിന്ദു കൃഷ്ണ ക്ഷീരകര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉന്നതതല യോഗം ചേര്‍ന്നു
വയനാട് : ജില്ലയിലെ ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിനും വിവിധ പദ്ധതികളില്‍ അധിക തുക അനുവദിച്ച് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ കല്‍പ്പറ്റ ഗവ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വയനാട്ടിലെ ക്ഷീരകര്‍ഷകരെ നേരില്‍ക്കണ്ട് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയ എം.പി പ്രിയങ്ക ഗാന്ധിയുടെ ഇടപെടലിനെത്തുടര്‍ന്ന് കര്‍ഷക പ്രതിനിധികള്‍ മുഖ്യമന്ത്രി, ക്ഷീരവികസന-കൃഷി വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ വിലയിരുത്തിയത്. ക്ഷീരവികസന വകുപ്പിന്റെ എം.എസ്.ഡി.പി പദ്ധതിയില്‍ തൊഴുത്ത് നിര്‍മാണം, യന്ത്രവത്കരണം തുടങ്ങിയവയ്ക്ക് കൂടുതല്‍ തുക വകയിരുത്താന്‍ അധിക ഫണ്ട് ലഭ്യമാക്കാനും കന്നുകുട്ടി പരിപാലന പദ്ധതിക്ക് മുന്‍ഗണന നല്കി കൂടുതല്‍ തുക അനുവദിക്കുന്നതിനും നടപടി സ്വീകരിക്കും. സര്‍ക്കാരിന്റെയും സംസ്ഥാന കന്നുകാലി വികസന ബോര്‍ഡിന്റെയും ഫാമുകളില്‍ നിന്ന് ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളെ ലഭ്യമാക്കുന്ന പദ്ധതിയുടെ പ്രായോഗിക വശങ്ങള് പരിശോധിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കും. ക്ഷീരമേഖലയ്ക്ക് നല്കുന്ന പലിശ സബ്സിഡി വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും.
മൃഗസംരക്ഷണ വകുപ്പും കേരള കന്നുകാലി വികസന ബോര്‍ഡും സംയുക്തമായി നടപ്പാക്കുന്ന കൃത്രിമ ബീജസങ്കലന പദ്ധതി ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നല്കുന്ന പാല് ഉത്പാദന പ്രോത്സാഹന ധനസഹായം ലിറ്ററിന് ആറു രൂപയായി ഉയര്‍ത്തുക, പരമാവധി ധനസഹായ പരിധി 80,000 രൂപയായി വര്‍ധിപ്പിക്കുക, നിലവിലുള്ള അഞ്ചു ലക്ഷം രൂപയുടെ വരുമാനപരിധി ഒഴിവാക്കുക, കാലിത്തീറ്റ സബ്സിഡി 20,000 രൂപയായി ഉയര്‍ത്തുക തുടങ്ങിയ ശുപാര്‍ശകള്‍ ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളില്‍ ക്ഷീരസംഘം സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കാനുള്ള വ്യവസ്ഥ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തുന്ന കാര്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകരില്‍ നിന്ന് ചാണകം ശേഖരിച്ച് സംസ്കരിച്ച് വിപണനം ചെയ്യുന്ന പദ്ധതി ആവിഷ്കരിക്കും. ഇതിനായി ക്ഷീരവികസന വകുപ്പ് മുഖേന ക്ഷീരസംഘങ്ങളെയും കര്‍ഷകരെയും ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കും. ഇത്തരത്തില്‍ ഉല്പാദിപ്പിക്കുന്ന ഉണക്കച്ചാണകവും ജൈവവളവും കൃഷി വകുപ്പിന്റെ ഔട്ട്ലെറ്റുകളിലൂടെ വിപണനം ചെയ്യാന്‍ ബന്ധപ്പെട്ട യൂണിറ്റുകളെ ഏജന്‍സികളായി പരിഗണിക്കാന്‍ ശുപാര്‍ശ നല്‍കും. ക്ഷീരകര്‍ഷക ക്ഷേമനിധിയിലൂടെ നല്കുന്ന വിവിധ ധനസഹായങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യം ക്ഷേമനിധി ബോര്‍ഡ് പുനഃസംഘടിപ്പിച്ച ശേഷം പരിഗണിക്കും. കര്‍ഷക പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് കൃത്യമായ തുടര്‍നടപടികള്‍, അവലോകനം എന്നിവ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി.
ക്ഷീരകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം അധിക ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
ഓപ്പറേഷൻ സിന്ദൂർ’ വിവാദം മേജർ രവിക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമ്മാതാവ്
ആശാ മുരളീധരന്റെ പുന്നപ്രയിലെ സ്മരണകൾ സിനിമയാകുന്നു ഇവിടം ഒരിടം
മൂന്ന് കുരുന്നുകൾക്ക് കൈത്താങ്ങ് 3.25 ലക്ഷം രൂപ നൽകി സിനിമാ ഡ്രൈവർമാർ
സൈഡ് നൽകാത്തതിൽ തർക്കം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച രണ്ടുപേർ പിടിയിൽ
മിസിസ് കേരള 2026 കിരീടം ഡോ. നിഷ അശോക് കുമാർ