കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്തി പാർലമെന്ററി സമിതി 16 അംഗ സമിതി
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി സപ്തഗിരി ശങ്കർ ഉലക എം.പിയുടെ നേതൃത്വത്തിലുള്ള 16 അംഗ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി വയനാട്ടിൽ സന്ദർശനം നടത്തി. എൻ ഊര്, കുടുംബശ്രീ നന്മ യൂണിറ്റ്, തൊഴിലുറപ്പ് പദ്ധതികൾ എന്നിവ സമിതി വിലയിരുത്തി
കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്തി പാർലമെന്ററി സമിതി 16 അംഗ സമിതി ജില്ലയിൽ സന്ദർശനം നടത്തി
വയനാട് : കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തി രാജ് പാർലമെന്ററി സ്റ്റാൻ്റിങ് കമ്മിറ്റി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി.
ലോക്സഭാ എം.പി സപ്തഗിരി ശങ്കർ ഉലക അധ്യക്ഷനായ 16 അംഗ സമിതിയാണ് സന്ദർശനം നടത്തിയത്. എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെത്തിയ സംഘം എൻ ഊരിന്റെ ഭാവി വികസനത്തിനായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എൻ.ആർ.എൽ.എം) ഫണ്ടിൻ്റെ സാധ്യതകൾ ജില്ലാ കളക്ടർ വി. ചെൽസാസിനിയുമായി ചർച്ച ചെയ്തു.
എൻ ഊരിലെ പണിയ നൃത്തം, കരകൗശല വസ്തുക്കൾ, കാർഷിക-വന ഉത്പന്നങ്ങളുടെ വിപണന ശാലകൾ സംഘം സന്ദർശിച്ചു. വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന ഗൃഹ പൈതൃകം, ഗോത്രകലാ പൈതൃകം, ഗോത്ര വേഷാലങ്കാര പരിചയം, ഗോത്ര ഭക്ഷണം-സംഗീത പൈതൃകം എന്നിവ സംബന്ധിച്ച് സമിതി അംഗങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു.
തുടർന്ന് കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന നന്മ ഫുഡ് പ്രോസസിങ് യൂണിറ്റ് സന്ദർശിച്ച സംഘം, യൂണിറ്റിൽ വിനിയോഗിച്ച കേന്ദ്ര വിഹിത ഫണ്ട്, പ്രവർത്തന രീതി, ഉത്പന്നങ്ങളുടെ വിപണനം, വിറ്റുവരവ് എന്നിവയെ കുറിച്ച് ചോദിച്ചറിഞ്ഞു. ഫുഡ് പ്രോസസിങ് കേന്ദ്രത്തിലെ ഉത്പന്നങ്ങൾ കഴിച്ച് സംതൃപ്തി രേഖപ്പെടുത്തിയാണ് സമിതി മടങ്ങി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച ചുറ്റുമതിൽ, പി.എം.എ.വൈ പദ്ധതി പ്രകാരം തരിയോട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ നിർമ്മിച്ച ദേവയാനി സുകുമാരന്റെ വീട്, തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച കിണർ എന്നിവയും സമിതി സന്ദർശിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിലെ പത്താം മൈലിൽ തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിക്കുന്ന മഴക്കുഴി സന്ദർശിച്ച സംഘം തൊഴിലാളികളുമായി സംവദിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
ജനാർദൻ മിശ്ര, കരംവീർ സിംഗ് ബോദ്, നാഗേന്ദ്ര റായ്, വിജയ് കുമാർ ദുബെ, നബ ചരൺ മാജി, ഇമ്രാൻ മസൂദ്, പി.ടി ഉഷ, മിയാൻ അൽതാഫ് അഹ്മദ്, ബൈദ്യനാഥ് റാം, കൃഷ്ണ ദേവി പട്ടേൽ, ഭുമാരെ സന്ദീപൻറാവു ആസാറാം, രാജതി, ഭാസ്കർ മുരളീധർ ഭഗാരെ, സമീറുൽ ഇസ്ലാം, ജുഗൽ കിഷോർ എന്നിവരായിരുന്നു സമിതിയിലെ മറ്റ് എം.പിമാർ.
തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ഡോ. എം.ജി രാജമാണിക്യം, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ വി. വിഘ്നേശ്വരി, ജില്ലാ കളക്ടർ വി. ചെൽസാസിനി, പാർലമെൻ്ററി കമ്മറ്റി എക്സിക്യൂട്ടീവ് ഓഫീസർ അതുൽ സിംഗ്, എ.ഡി.എം കെ. അജീഷ്, സബ് കളക്ടർ അതുൽ സാഗർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ്, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു, വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ലീഡ് ബാങ്ക് മാനേജർ വിനീഷ് ബാബു, കാനറ ബാങ്ക് ജി.എം വിജയലക്ഷ്മി, കുടുംബശ്രീ എ.ഡി.എം.സി കെ.എം സലീന, ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
