അനശ്വര രാജൻ ചിത്രം തമിഴകത്ത് ചരിത്രം കുറിച്ച ഡ്രോൺ ഷോ

തമിഴ് സിനിമാ ചരിത്രത്തിൽ ആദ്യമായി വമ്പൻ ഡ്രോൺ ഷോ സംഘടിപ്പിച്ചുകൊണ്ട് അനശ്വര രാജൻ അബിഷൻ ജീവിന്ത് ചിത്രം വിത്ത് ലവ്

അനശ്വര രാജൻ ചിത്രം തമിഴകത്ത് ചരിത്രം കുറിച്ച ഡ്രോൺ ഷോ
അനശ്വര രാജൻ ചിത്രം 'വിത്ത് ലവ്' ഫെബ്രുവരി ആറിന് തിയേറ്ററുകളിലേക്ക്; തമിഴകത്ത് ചരിത്രം കുറിച്ച ഡ്രോൺ ഷോ

​ചെന്നൈ: തമിഴ് സിനിമാ ചരിത്രത്തിൽ ആദ്യമായി വമ്പൻ ഡ്രോൺ ഷോ സംഘടിപ്പിച്ചുകൊണ്ട് അനശ്വര രാജൻ - അബിഷൻ ജീവിന്ത് ചിത്രം 'വിത്ത് ലവ്' (With Love) ശ്രദ്ധേയമാകുന്നു. ചെന്നൈ ബസന്ത് നഗർ ബീച്ചിൽ 250-ഓളം ഡ്രോണുകൾ അണിനിരന്ന വർണ്ണാഭമായ ഷോയോടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം അണിയറപ്രവർത്തകർ നടത്തിയത്. സൗന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം 2026 ഫെബ്രുവരി 6-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ആകാശത്ത് ചിത്രത്തിന്റെ പേരും അണിയറപ്രവർത്തകരുടെ വിവരങ്ങളും ഡ്രോണുകൾ ഉപയോഗിച്ച് തെളിഞ്ഞത് കാണാൻ വൻ ജനക്കൂട്ടമാണ് കടൽതീരത്ത് എത്തിയത്. തമിഴ് സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഈ വേറിട്ട പ്രമോഷൻ പരിപാടിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

​കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രം 'ടൂറിസ്റ്റ് ഫാമിലി'യുടെ സംവിധായകൻ അബിഷൻ ജീവിന്ത് ആദ്യമായി നായകനായി അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. 'ലവർ', 'ടൂറിസ്റ്റ് ഫാമിലി' എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ആയിരുന്ന മദൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. സൗന്ദര്യ രജനീകാന്ത്, പാസിലിയൻ നസറെത്ത്, മഗേഷ് രാജ് പാസിലിയൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രശസ്ത സംഗീത സംവിധായകൻ ഷോൺ റോൾഡൻ ഈണമിടുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയാണ്. യുവത്വത്തിന്റെ പ്രണയവും ജീവിതവും പശ്ചാത്തലമാക്കി ഒരുക്കിയ ഈ ഫീൽ ഗുഡ് റൊമാന്റിക് എന്റർടൈനറിൽ ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. വൻ വിജയമായ 'ഗുഡ് നൈറ്റ്', 'ലവർ' എന്നീ ചിത്രങ്ങൾക്ക് ശേഷം എംആർപി എന്റർടൈൻമെന്റ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'വിത്ത് ലവ്' എന്ന സിനിമയ്ക്കുണ്ട്.