സുബ്ബുലക്ഷ്മി സംഗീതോത്സവം
വർക്കലയിൽ പതിനെട്ടാമത് എം.എസ്. സുബ്ബുലക്ഷ്മി സംഗീതോത്സവം: 14 മുതൽ 19 വരെ എസ്.ആർ മിനി ഹാളിൽ
വർക്കലയിൽ പതിനെട്ടാമത് എം.എസ്. സുബ്ബുലക്ഷ്മി സംഗീതോത്സവം: 14 മുതൽ 19 വരെ എസ്.ആർ മിനി ഹാളിൽ
വർക്കല: സംഗീത പ്രേമികൾക്കായി പതിനെട്ടാമത് എം.എസ്. സുബ്ബുലക്ഷ്മി സംഗീതോത്സവം ഡിസംബർ 14 മുതൽ 19 വരെ വർക്കല എസ്.ആർ മിനി ഹാളിൽ നടക്കും. ദിവസവും വൈകിട്ട് 5 മണിക്കാണ് പരിപാടികൾ ആരംഭിക്കുക.
നിയമസഭാ സാമാജികൻ അഡ്വ. വി. ജോയി എം.എൽ.എ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. അക്കാഡമി ഡയറക്ടർ എം. ജയപ്രകാശ് അധ്യക്ഷത വഹിക്കും. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ എം.എസ്. സുബ്ബുലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തും. പ്രശസ്ത സംഗീതജ്ഞ ചെന്നൈ വിശാലാക്ഷി നിത്യാനന്ദ ഭദ്രദീപം തെളിക്കും.
ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എസ്. കൃഷ്ണകുമാർ, അനർട്ട് മുൻ ഡയറക്ടർ ഡോ. എം. ജയരാജു, വോയ്സ് ഓഫ് വർക്കല ജനറൽ കൺവീനർ ജോഷി ബാസു, പി. രവീന്ദ്രൻ നായർ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.
സംഗീതക്കച്ചേരികൾ
എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ പ്രമുഖ സംഗീതജ്ഞരുടെ കച്ചേരികൾ അരങ്ങേറും.
ഡിസംബർ 14: വിശാലാക്ഷി നിത്യാനന്ദയുടെ സംഗീതക്കച്ചേരി.
ഡിസംബർ 15: ആനന്ദ് ഭൈരവ് ശർമ്മയുടെ വയലിൻ ഫ്ലൂട്ട് കച്ചേരി.
ഡിസംബർ 16: മൂഴിക്കുളം ഹരികൃഷ്ണന്റെ സംഗീതക്കച്ചേരി.
ഡിസംബർ 17: പണ്ഡിറ്റ് രബീന്ദ്ര ഗോസ്വാമിയുടെ (വാരാണസി) സിത്താർ കച്ചേരി.
ഡിസംബർ 18: ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി.
ഡിസംബർ 19: എം.എസ്. സുബ്ബുലക്ഷ്മി ഇന്റർനാഷണൽ മ്യൂസിക് ക്ലബ്ബിന്റെ മ്യൂസിക് ഇവന്റ്.
സമാപന സമ്മേളനം
ഡിസംബർ 19-ന് നടക്കുന്ന സമാപന സമ്മേളനം മുൻ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസൺ ഉദ്ഘാടനം ചെയ്യും.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
