ആരം

​സൈജു കുറുപ്പ് നായകനാകുന്ന പൊലീസ് ചിത്രം ആരം കോഴിക്കോട്ട് ആരംഭിച്ചു ​

ആരം
ആരം
ആരം
ആരം
ആരം
ആരം

​സൈജു കുറുപ്പ് നായകനാകുന്ന പൊലീസ് ചിത്രം ‘ആരം’ കോഴിക്കോട്ട് ആരംഭിച്ചു

​കോഴിക്കോട്: ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആരം’ കോഴിക്കോട്ട് ചിത്രീകരണം ആരംഭിച്ചു. സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറിയാണ് പറയുന്നത്. ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.

​കോട്ടുളി ഹോം ഓഫ് ലൗ (സ്നേഹവീട്) എന്ന സ്ഥാപനത്തിൽ നടന്ന പൂജാ ചടങ്ങിൽ സംവിധായകൻ വി.എം. വിനു, നാദിർഷ എന്നിവർ ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു. നിർമ്മാതാവ് ഡോ. ജുനൈസ് ബാബു ഫസ്റ്റ് ക്ലാപ്പും, ഷെൽഫീന ജുനൈസ്, റംല ഹമീദ് എന്നിവർ സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു. എം.കെ. രാഘവൻ എം.പി, സൈജു കുറുപ്പ്, ജയരാജ് വാര്യർ, ഡോ. റോഷൻ ബിജിലി, ഷഹീൻ സിദ്ദിഖ്, അസ്ക്കർ അലി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ ആശംസകൾ നേർന്നു.

​ഒരു പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലുണ്ടാകുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളെയും തുടർന്നുള്ള വൈകാരിക നിമിഷങ്ങളെയും പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സി.ഐ ആൻ്റോ എന്ന ഗൗരവമേറിയ കഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്. അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വിഷ്ണു രാമചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് രോഹിത് ഗോപാലകൃഷ്ണനാണ് സംഗീതം നൽകുന്നത്. കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകും.