മിസ്റ്റർ ബംഗാളി 20 ലക്ഷം കാഴ്ചക്കാർ
തിയേറ്ററിൽ കാലിടറി യൂട്യൂബിൽ തരംഗമായി അരിസ്റ്റോ സുരേഷിന്റെ മിസ്റ്റർ ബംഗാളി 8 ദിവസം കൊണ്ട് 20 ലക്ഷം കാഴ്ചക്കാർ
തിയേറ്ററിൽ കാലിടറി, യൂട്യൂബിൽ തരംഗമായി അരിസ്റ്റോ സുരേഷിന്റെ 'മിസ്റ്റർ ബംഗാളി'; 8 ദിവസം കൊണ്ട് 20 ലക്ഷം കാഴ്ചക്കാർ!
കൊച്ചി: റിലീസ് സമയത്ത് തിയേറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിയാതിരുന്ന "മിസ്റ്റർ ബംഗാളി - ദി റിയൽ ഹീറോ" യൂട്യൂബിൽ അപ്രതീക്ഷിത കുതിപ്പിൽ. വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷിനെ നായകനാക്കി ജോബി വയലുങ്കൽ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം വെറും 8 ദിവസം കൊണ്ടാണ് 20 ലക്ഷത്തിലധികം (2 Million) കാഴ്ചക്കാരെ സ്വന്തമാക്കിയത്.
യൂട്യൂബ് ട്രെൻഡിംഗിൽ ഇടംപിടിച്ച ചിത്രം മലയാളികൾക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. പേര് സൂചിപ്പിക്കുന്നത് പോലെ അതിഥി തൊഴിലാളിയായ ഒരു ബംഗാളി യുവാവിന്റെ വേഷത്തിലാണ് അരിസ്റ്റോ സുരേഷ് എത്തുന്നത്. തിയേറ്ററുകളിൽ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഇത്ര വലിയ വിജയം നേടുന്നത് ചെറിയ സിനിമകൾക്ക് നൽകുന്ന പ്രതീക്ഷ വലുതാണെന്ന് നിർമ്മാതാവ് കൂടിയായ ജോബി വയലുങ്കൽ പറഞ്ഞു.
അരിസ്റ്റോ സുരേഷിനൊപ്പം ജോബി വയലുങ്കൽ, കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. എ.കെ. ശ്രീകുമാറാണ് ഛായാഗ്രഹണം. ജസീർ, അസി൦ സലിം, വി.ബി. രാജേഷ് എന്നിവർ സംഗീതം നൽകിയിരിക്കുന്നു. പി. ശിവപ്രസാദാണ് വാർത്താ പ്രചരണം.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
