ദ്രൗപതി 2

ചരിത്രവിസ്മയമായി ദ്രൗപതി 2 സെൻസറിംഗ് പൂർത്തിയായി ജനുവരിയിൽ തിയേറ്ററുകളിലേക്ക്

ദ്രൗപതി 2
ചരിത്രവിസ്മയമായി ‘ദ്രൗപതി 2
ദ്രൗപതി 2

ചരിത്രവിസ്മയമായി ‘ദ്രൗപതി 2’; സെൻസറിംഗ് പൂർത്തിയായി, ജനുവരിയിൽ തിയേറ്ററുകളിലേക്ക്

​കൊച്ചി: 2020-ൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ‘ദ്രൗപതി’ക്ക് ശേഷം സംവിധായകൻ മോഹൻ ജിയും യുവതാരം റിച്ചാർഡ് റിഷിയും വീണ്ടും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ്രൗപതി 2’ ജനുവരി അവസാനത്തോടെ തിയേറ്ററുകളിലെത്തും. സെൻസർ നടപടികൾ പൂർത്തിയാക്കിയ ചിത്രത്തിന് ‘U/A’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 14-ാം നൂറ്റാണ്ടിലെ ദക്ഷിണേന്ത്യൻ ചരിത്രം പ്രമേയമാക്കിയ ചിത്രം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്.

​ഹൊയ്‌സാല ചക്രവർത്തി വീരബല്ലാല മൂന്നാമന്റെയും കടവ സാമ്രാജ്യത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ആധാരം. മുഗൾ അധിനിവേശം തമിഴ്‌നാടിനെ ബാധിച്ച ചരിത്ര പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു പക്കാ ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമയാണിത്. മലയാളിയായ രക്ഷണ ഇന്ദുചൂഡൻ ആണ് ചിത്രത്തിൽ ദ്രൗപതി ദേവിയായി ടൈറ്റിൽ റോളിലെത്തുന്നത്.

​ജിബ്രാൻ വൈബോധ സംഗീതം നിർവ്വഹിച്ച ചിത്രത്തിൽ നട്ടി നടരാജ്, വൈ.ജി മഹേന്ദ്രൻ, വേല രാമമൂർത്തി തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. നേതാജി പ്രൊഡക്ഷൻസിന്റെ ബാനറിൽ സോള ചക്രവർത്തിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലഹാരി മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയത്.