രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ തിരോധാനം യുവനടിയെ ചോദ്യം ചെയ്തു വഴിത്തിരിവായത് ചുവന്ന പോളോ കാർ
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ തിരോധാനം: യുവനടിയെ ചോദ്യം ചെയ്തു; വഴിത്തിരിവായത് ചുവന്ന പോളോ കാർ
പാലക്കാട്: പാലക്കാട് എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിനെ കാണാതായ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. രാഹുൽ രക്ഷപ്പെട്ടെന്ന് കരുതുന്ന ചുവന്ന പോളോ കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവ സിനിമാ നടിയാണ് സംശയത്തിന്റെ നിഴലിലായത്. നടിയിൽ നിന്നും അന്വേഷണ സംഘം (SIT) ടെലിഫോണിലൂടെ വിവരങ്ങൾ തേടി.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് കണ്ണാടിയിലെ താമസസ്ഥലത്ത് നിന്ന് മുങ്ങിയത് ഈ ചുവന്ന പോളോ കാറിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള യുവനടിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.നടിയുടെ മൊഴി അടുത്ത സുഹൃത്ത് കാർ നൽകിയത് രക്ഷപ്പെടാനല്ല
നടി കേരളത്തിന് പുറത്തായതിനാൽ ടെലിഫോണിലൂടെയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. രാഹുൽ തന്റെ അടുത്ത സുഹൃത്താണെന്നും, സൗഹൃദത്തിന്റെ പുറത്താണ് കാർ കൈമാറിയതെന്നുമാണ് നടി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന വിവരം. രാഹുലിന്റെ ഭവന നിർമ്മാണ പദ്ധതിയുടെ തർക്കലിടലിന് (ഉദ്ഘാടനത്തിന്) ഒരു മാസം മുൻപ് നടി പാലക്കാട് എത്തിയിരുന്നു. ഈ സമയത്ത് ഉപയോഗിച്ച കാർ അതിനുശേഷം പാലക്കാട് നിന്നും തിരികെ കൊണ്ടുപോയിരുന്നില്ല.
ഒരു മാസമായി പാലക്കാട്ട്കോൺഗ്രസ് നേതാക്കളും നിരീക്ഷണത്തിൽ
കാർ ഏകദേശം ഒരു മാസത്തോളമായി പാലക്കാട് ജില്ലയിൽ തന്നെ ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ രണ്ടാഴ്ചയോളമായി രാഹുൽ താമസിച്ചിരുന്ന പാലക്കാട്ടെ ഫ്ലാറ്റിലും, അതിനു മുൻപ് പാലക്കാട്ടെ ചില കോൺഗ്രസ് നേതാക്കളുടെ വീട്ടിലുമാണ് ഈ കാർ ഉണ്ടായിരുന്നത്.
ഈ സാഹചര്യത്തിൽ, രാഹുലിനെ രക്ഷപ്പെടാൻ കോൺഗ്രസ് നേതാക്കൾ സഹായിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി മുതിർന്ന കോൺഗ്രസ് നേതാക്കളെ അടക്കം വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.

