മെൽബൺ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ ഞാൻ രേവതി മത്സരിക്കുന്നു

ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത ഞാൻ രേവതി എന്ന ഡോക്യുമെന്ററി ഓസ്ട്രേലിയയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിലേക്ക് (IFFM) തിരഞ്ഞെടുക്കപ്പെട്ടു.

മെൽബൺ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ ഞാൻ രേവതി മത്സരിക്കുന്നു
അഭിജിത്ത് സംവിധാനം ചെയ്ത 'ഞാൻ രേവതി' എന്ന ഡോക്യുമെന്ററി ഓസ്ട്രേലിയയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിലേക്ക് (IFFM) തിരഞ്ഞെടുക്കപ്പെട്ടു.
മെൽബൺ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ ഞാൻ രേവതി മത്സരിക്കുന്നു
മെൽബൺ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ ഞാൻ രേവതി മത്സരിക്കുന്നു

മെൽബൺ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ 'ഞാൻ രേവതി' മത്സരിക്കുന്നു

കൊച്ചി: ഓസ്ട്രേലിയയിലെ പ്രമുഖ ചലച്ചിത്ര മേളകളിലൊന്നായ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ (IFFM) മികച്ച ഡോക്യുമെന്ററി (Best Documentary) നോമിനേഷനിൽ മലയാളത്തിൽ നിന്നുള്ള 'ഞാൻ രേവതി' തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി, ലോകമെമ്പാടുമുള്ള എട്ട് ചിത്രങ്ങൾക്കൊപ്പമാണ് ഈ വിഭാഗത്തിൽ മാറ്റുരയ്ക്കുന്നത്. ആർട്ട് ബുക്ക് സിനിമയാണ് ചിത്രത്തിന്റെ മേളയിലെ പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്. 2026 ആഗസ്റ്റ് 13 മുതൽ 23 വരെ ഓസ്ട്രേലിയയിലെ മെൽബണിലാണ് ചലച്ചിത്ര മേള അരങ്ങേറുന്നത്.

​പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേത്രിയുമായ ട്രാൻസ് വുമൺ എ. രേവതിയുടെ ജീവിതത്തിലൂടെയും പോരാട്ടങ്ങളിലൂടെയുമുള്ള തീക്ഷ്ണമായ യാത്രയാണ് 'ഞാൻ രേവതി' എന്ന ഡോക്യുമെന്ററിയുടെ ഇതിവൃത്തം. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ഡോക്യുമെന്ററി - ഹ്രസ്വചലച്ചിത്ര മേളയിൽ (IDSFFK) മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചുകൊണ്ട് ശ്രദ്ധേയമായ തുടക്കമാണ് ഈ ചിത്രം കുറിച്ചത്.

​തുടർന്ന് ആഗോള തലത്തിൽ ശ്രദ്ധനേടിയ ചിത്രം കാനഡയിലെ വാൻകൂവർ അന്താരാഷ്ട്ര ചലച്ചിത്ര മേള, ശ്രീലങ്കയിലെ ജാഫ്ന അന്താരാഷ്ട്ര ചലച്ചിത്ര മേള, മുംബൈയിലെ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവൽ, ഡൽഹിയിലെ റിഥം അന്താരാഷ്ട്ര ക്വീർ ആൻഡ് ജെൻഡർ ഫിലിം ഫെസ്റ്റിവൽ, റീൽ ഡിസയേഴ്സ് ചെന്നൈ ക്വിയർ ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി പ്രമുഖ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് വലിയ പ്രേക്ഷകപ്രശംസ നേടിയിട്ടുണ്ട്.

​രാജ്യാന്തര പുരസ്കാര നിറവിലാണ് 'ഞാൻ രേവതി' മെൽബണിലേക്ക് യാത്ര തിരിക്കുന്നത്. ഹിമാചൽ  പ്രദേശിലെ ഷിംല അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും, പാലക്കാട് ചിറ്റൂരിൽ നടന്ന പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ഈ ചിത്രം സ്വന്തമാക്കിയിരുന്നു. കൂടാതെ, കോഴിക്കോട് നടന്ന ഐ.ഇ.എഫ്.എഫ്.കെ (IEFFK) സ്വതന്ത്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള 'ഓഡിയൻസ് പോൾ അവാർഡും', ചെന്നൈ സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ ഡോക്യുമെന്ററി വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശവും ഈ ചിത്രത്തിന് ലഭിക്കുകയുണ്ടായി.

​പ്രപഞ്ചം ഫിലിംസിന്റെ ബാനറിൽ എ. ശോഭിലയാണ് ഈ ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. പി. ബാലകൃഷ്ണൻ, ടി.എം. ലക്ഷ്മിദേവി എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രത്തിന്റെ പിന്നണിയിൽ മികച്ച സാങ്കേതിക പ്രവർത്തകരാണ് അണിനിരന്നിട്ടുള്ളത്. എ. മുഹമ്മദ് (ഛായാഗ്രഹണം), അമൽജിത്ത് (എഡിറ്റിങ്), വിഷ്ണു പ്രമോദ് (സൗണ്ട് ഡിസൈൻ), സാജിദ് വി.പി (കളറിസ്റ്റ്), രാജേഷ് விஜய் (സംഗീതം), ആസിഫ് കലാം (സബ്ടൈറ്റിൽസ്) എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. അഡീഷണൽ ക്യാമറ ചന്തു മേപ്പയൂരും, ക്യാമറ അസിസ്റ്റന്റായി കെ.വി. ശ്രീജേഷും പ്രവർത്തിച്ചു. അമീർ ഫൈസൽ ഡിസൈൻസും, കെൻസ് ഹാരിസ് ടൈറ്റിൽസും കൈകാര്യം ചെയ്ത ചിത്രത്തിന്റെ പി.ആർ.ഒ പി.ആർ. സുമേരനാണ്.