കല്യാൺ ജ്വല്ലേഴ്സ് INCA അവാർഡ് മികച്ച നടൻ നിവിൻ പോളി, നടി കല്യാണി പ്രിയദർശൻ ലോക മികച്ച ചിത്രം

മുംബൈയിൽ നടന്ന പ്രഥമ കല്യാൺ ജ്വല്ലേഴ്സ് INCA അവാർഡുകളിൽ മലയാളത്തിന് വൻ നേട്ടം. മികച്ച നടനായി നിവിൻ പോളിയും നടിയായി കല്യാണി പ്രിയദർശനും തിരഞ്ഞെടുക്കപ്പെട്ടു. ദുൽഖർ സൽമാന് മികച്ച തമിഴ് നടനുള്ള പുരസ്‌കാരം.

കല്യാൺ ജ്വല്ലേഴ്സ് INCA അവാർഡ് മികച്ച നടൻ നിവിൻ പോളി, നടി കല്യാണി പ്രിയദർശൻ ലോക മികച്ച ചിത്രം
കല്യാൺ ജ്വല്ലേഴ്സ് INCA അവാർഡുകളിൽ മലയാളത്തിളക്കം
കല്യാൺ ജ്വല്ലേഴ്സ് INCA അവാർഡ് മികച്ച നടൻ നിവിൻ പോളി, നടി കല്യാണി പ്രിയദർശൻ ലോക മികച്ച ചിത്രം
കല്യാൺ ജ്വല്ലേഴ്സ് INCA അവാർഡ് മികച്ച നടൻ നിവിൻ പോളി, നടി കല്യാണി പ്രിയദർശൻ ലോക മികച്ച ചിത്രം
കല്യാൺ ജ്വല്ലേഴ്സ് INCA അവാർഡ് മികച്ച നടൻ നിവിൻ പോളി, നടി കല്യാണി പ്രിയദർശൻ ലോക മികച്ച ചിത്രം
കല്യാൺ ജ്വല്ലേഴ്സ് INCA അവാർഡ് മികച്ച നടൻ നിവിൻ പോളി, നടി കല്യാണി പ്രിയദർശൻ ലോക മികച്ച ചിത്രം

കല്യാൺ ജ്വല്ലേഴ്സ് INCA അവാർഡുകളിൽ മലയാളത്തിളക്കം; 'ലോക' മികച്ച ചിത്രം, നിവിൻ പോളി നടൻ, കല്യാണി നടി

​മുംബൈ: ഇന്ത്യൻ സിനിമാ ലോകത്തെ 12 ഭാഷകളെ ഒന്നിപ്പിച്ചുകൊണ്ട് നടന്ന പ്രഥമ കല്യാൺ ജ്വല്ലേഴ്സ് INCA (ഇന്ത്യൻ നാഷണൽ സിനി അക്കാദമി) അവാർഡുകളിൽ മലയാള സിനിമയ്ക്ക് വൻ നേട്ടം. പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മുംബൈയിലെ നിതാ അംബാനി കൾച്ചറൽ സെന്ററിൽ വെച്ചാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

​മലയാളം കാറ്റഗറിയിൽ 'ലോക: ചാപ്റ്റർ വൺ – ചന്ദ്ര' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലെ പ്രകടനത്തിന് കല്യാണി പ്രിയദർശൻ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയപ്പോൾ, ഡൊമിനിക് അരുൺ മികച്ച സംവിധായകനായി. 'സർവ്വം മായ' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നിവിൻ പോളി മികച്ച നടനായും, ഇതേ ചിത്രത്തിലൂടെ റിയ ഷിബു മികച്ച പുതുമുഖ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഷാജി കുമാർ (ചിത്രം: തുടരും) ആണ് മികച്ച സിനിമാറ്റോഗ്രാഫർ.

​മലയാള സിനിമയ്ക്ക് പുറമെ തമിഴ് സിനിമാ വിഭാഗത്തിൽ മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ (കാന്ത) മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയത് ചടങ്ങിന് ഇരട്ടി മധുരമായി. കരൺ ജോഹർ, റാണ ദഗ്ഗുബാട്ടി, ശ്രിയ സരൺ എന്നിവർ ചേർന്ന് അവതരിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.